Posted By saritha Posted On

മലയാളിയുടെ ആപ്പ്, യുഎഇയിൽ ഇപ്പോൾ പ്രവർത്തനരഹിതം, നഷ്ടമായത് കോടിക്കണക്കിന് ദിർഹം

അബുദാബി: നിക്ഷേപകരെ ആകർഷിച്ച് തുടങ്ങിയ ഡിസാബോ ആപ്പ് ഇപ്പോൾ‍ പ്രവർത്തനരഹിതം. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന കാസർ​ഗോഡ് സ്വദേശിയുടെ ആപ്പാണ് ഇപ്പോൾ പ്രവർത്തനരഹിതമായത്. നൂറുകണക്കിന് നിക്ഷേപകർക്ക് കോടിക്കണക്കിന് തുക നഷ്ടപ്പെട്ടതായി കണക്കുകൾ പറയുന്നു. കാസർ​ഗോഡ് സ്വദേശിയായ അബ്ദുൾ അഫ്താബ് പള്ളിക്കലാണ് ആപ്പിന്റെ സിഇഒ. ആപ്പിൽ നിക്ഷേപിച്ചവർക്കാണ് ആപ്പ് അപ്രത്യക്ഷമായതോടെ കോടിക്കണക്കിന്റെ തുക നഷ്ടം സംഭവിച്ചത്. ആറു മാസത്തിനുള്ളിൽ 80 ശതമാനം വരെ ലാഭം വാഗ്‌ദാനം ചെയ്‌താണ് ആപ്പ് നിക്ഷേപകരെ ആകർഷിച്ചത്. ഡിസാബോ ആപ്പ് വഴി പഴം പച്ചക്കറികള്‍ മുതല്‍ മെയിന്റനന്‍സ് ജോലികള്‍ വരെയുള്ള 22 ഉത്പ്പന്നങ്ങളും സേവനങ്ങളും ഇ-കൊമേഴ്‌സ് വഴി എവിടെയും എത്തിച്ചു നല്‍കിയിരുന്നു. 2021 സെപ്തംബറിലാണ് ആപ്പ് ആരംഭിച്ചത്. 22 വിഭാ​ഗം ഉത്പന്നങ്ങൾ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ കൈകളിൽ എത്തിച്ചുനൽകുന്നതിനായി ആയിരക്കണക്കിന് വെണ്ടർമാരെ ബന്ധിപ്പിച്ച് ഇ-കൊമേഴ്‌സ് സേവനം നല്‍കി. 43,000 ദിർഹത്തിൻ്റെ പ്രാരംഭ നിക്ഷേപം നടത്തുകയും അവർക്ക് അഞ്ച് ഡെലിവറി ബൈക്കുകൾ പാട്ടത്തിന് നൽകുകയും ചെയ്തു. 10,000 ദിർഹം വീതമുള്ള ആറ് പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ കമ്പനി നൽകും. ആറു മാസത്തിനുള്ളിൽ 43,000 ദിർഹം മുതൽ 60,000 ദിർഹം വരെ ലഭിക്കും. വലിയ നിക്ഷേപകർക്ക് നാല് ഡെലിവറി വാനുകൾക്കായി 200,000 ദിർഹം നിക്ഷേപിക്കാം. ഒപ്പം ലാഭവും വർദ്ധിക്കും. തുടക്കത്തില്‍ വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കാൻ സാധിച്ചിരുന്നെങ്കിലും പിന്നീട് അത് മുടങ്ങി. കമ്പനിയുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലാതെയായി. നിക്ഷേപകർ ഒത്തുചേർന്ന് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും മീറ്റിങുകൾ നടത്തുകയും നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്തു. സ്ഥാപകനായ അബ്ദുൾ അഫ്താബ് പള്ളിക്കൽ ജയിൽവാസം അനുഭവിച്ചു. ദുബായ് കോടതികളിൽ നിരവധി കേസുകൾ നേരിടുന്നുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ദുബായ് ദെയ്‌റയിലെ ഡിസാബോ ആപ്പിന്റെ ഓഫീസ് ദുബായ് പോലീസ് മുദ്രവച്ചു. കമ്പനിയുടെ ആസ്തികളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *