Posted By saritha Posted On

യുഎഇ: ടാക്സിയിലെ പുകവലി നിയമലം​ഘനങ്ങൾ എഐ പിടിക്കും

ദുബായ്: ടാക്സിയ്ക്കുള്ളിൽ പുക വലിച്ചാൽ ഇനി എഐ പിടിക്കും. കാറിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾ വഴി പിടികൂടുമെന്ന് തിങ്കളാഴ്ച റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. യുഎഇയിലുടനീളം പൊതുഗതാഗത മാർഗങ്ങളിൽ പുകവലി നിരോധിച്ചിട്ടുണ്ട്. സിഗരറ്റിൻ്റെ ഉപയോഗം കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ എന്താണെന്ന് ആർടിഎ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എമിറേറ്റിലുടനീളമുള്ള ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങളും നടപടികളും അതോറിറ്റി ആരംഭിച്ച സാഹചര്യത്തിലാണ് ഇത് സംഭവിച്ചത്. 500ലധികം എയർപോർട്ട് ടാക്സികളിൽ ഉയർന്ന നിലവാരമുള്ള എയർ ഫ്രഷനറുകൾ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണ ഘട്ടം ആരംഭിച്ചു. വാഹന ശുചിത്വം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി ടാക്സികളിലുടനീളമുള്ള പരിശോധന കാംപെയ്‌നുകൾ കൂടുതൽ ശക്തമാക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി, ആർടിഎയിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെൻ്റ് ഡയറക്ടർ അദേൽ ഷാക്രി പറഞ്ഞു. “കമ്പനികളിലെയും ഡ്രൈവിങ് സ്കൂളുകളിലെയും ഇൻസ്ട്രക്ടർമാർക്കും ഡ്രൈവർമാർക്കും ബോധവത്കരണവും പരിശീലന പരിപാടികളും തീവ്രമാക്കുന്നത് ഈ സംരംഭങ്ങളിൽ ഉൾപ്പെടുന്നു.” ടാക്സി ശുചിത്വ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങളുടെ സ്വാധീനം അതോറിറ്റി വിലയിരുത്തുന്നതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *