
മഅദനിയുടെ വീട്ടിൽ മോഷണം നടത്തി ഹോം നഴ്സ്, സ്വർണം ഒളിപ്പിച്ചത് മലദ്വാരത്തിൽ
കൊച്ചി: പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ വീട്ടിൽ ഹോം നഴ്സായി നിന്ന് മോഷണം നടത്തിയ റംഷാദ് പിടിയിൽ. ഇയാൾ കൊടുംക്രിമിനലെന്ന് പോലീസ് പറഞ്ഞു. മോഷണം ഉൾപ്പെടെ തിരുവനന്തപുരത്ത് റംഷാദിനെതിരെ 35 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മൻസിലിൽ റംഷാദിനെ ഇന്നലെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. മഅദനിയുടെ കറുകപ്പിള്ളിയിലെ വീട്ടിൽനിന്ന് ഏഴ് പവൻ സ്വർണവും 7,500 രൂപയുമാണ് റംഷാദ് മോഷ്ടിച്ചത്. മലദ്വാരത്തിലും സ്വർണം ഒളിപ്പിച്ചു. രണ്ട് പവൻ സ്വർണമാണ് റംഷാദ് മലദ്വാരത്തിൽ ഒളിപ്പിച്ചത്. ബാക്കി സ്വർണം വിൽക്കുന്നതിന് സുഹൃത്തിനെ ഏൽപ്പിച്ചിരിക്കുകയാണെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. മഅദനിയുടെ പിതാവ് കറുകപ്പിള്ളിയിലെ വീട്ടിലാണ് കഴിയുന്നത്. അദ്ദേഹത്തെ ശുശ്രൂഷിക്കാൻ എത്തിയതായിരുന്നു റംഷാദ്. വൃക്കരോഗം കൂടിയതിനാൽ മഅദനി ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കിടപ്പുമുറിയിലെ അലമാരയ്‌ക്കുള്ളിൽ സൂക്ഷിച്ച സ്വർണവും പണവും മോഷണം പോയതായി ഞായറാഴ്‌ചയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്, മഅദനിയുടെ മകൻ സലാഹുദീൻ അയ്യൂബി എളമക്കര പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹോം നഴ്‌സ് റംഷാദിനെ പോലീസ് കസ്‌റ്റഡിയിലെടുത്ത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)