റാസ് അൽ ഖൈമ: ലോകമെമ്പാടും പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങവെ വിപുലമായ ആഘോഷപരിപാടികൾ പ്രഖ്യാപിച്ച് റാസ് ഇൽ ഖൈമ. എമിറേറ്റിലെ പുതുവത്സരാഘോഷം ഡിസംബർ 31 ന് നടക്കും. സന്ദർശകർക്ക് സൗജന്യപ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും, ഭക്ഷണം, പാനീയങ്ങൾ എന്നിവയ്ക്ക് വില ഈടാക്കും. ബിഎം റിസോർട്ടിൽനിന്ന് നാല് മിനിറ്റ് യാത്ര ചെയ്താൽ എമിറേറ്റിലെ ആഘോഷങ്ങൾ നടക്കുന്ന ഗ്രൗണ്ടിലെത്താം. ഇവിടെ പാർക്കിങ് സൗകര്യമുണ്ട്. വൈവിധ്യമാർന്ന ഭക്ഷണപദാർഥങ്ങൾക്ക് പുറമെ, സന്ദർശകർക്ക് ലഹരിപാനീയങ്ങളും അല്ലാത്ത പാനീയങ്ങളും ലഭിക്കുന്ന ഒരു ബാറും ഉണ്ടാകും. മുഖ്താർ (അറബിക് റാപ്പ്), ഫഹ്മിൽ ഖാൻ ബാൻഡ് (ബോളിവുഡ് സംഗീതം), ഒരു അന്താരാഷ്ട്ര ഡിജെ എന്നിവയുൾപ്പെടെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ ഉണ്ടാകും. അർദ്ധരാത്രിക്ക് മുൻപ് കരിമരുന്ന് പ്രയോഗം ആരംഭിക്കും. മർജൻ ദ്വീപ്, മർജൻ ദ്വീപിനും അൽ ഹംറ വില്ലേജിനും ഇടയിലുള്ള വാട്ടർഫ്രണ്ട് ഏരിയ, ഫെസ്റ്റിവൽ ഗ്രൗണ്ടുകൾ, ധായ, ജെയ്സ്, യാനാസ്, റാംസ് തുടങ്ങിയ പാർക്കിങ് സോണുകൾ എന്നിവയുൾപ്പെടെ നിരവധി ഇടങ്ങളിൽ നിന്ന് കരിമരുന്ന് പ്രയോഗം ആസ്വദിക്കാം. അൽ റാംസ് പാർക്കിങ് സോണിൽ മാത്രമേ ബാർബിക്യു അനുവദിക്കുകയുള്ളൂ. അതിൽ നിയുക്ത ബിബിക്യു ഏരിയകളും കരിക്കട്ടയ്ക്കുള്ള ഡിസ്പോസൽ ബിന്നുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ടാകും. സന്ദർശകർ ഈ ബിന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും മണലിൽ കരി കുഴിച്ചിടുന്നത് ഒഴിവാക്കുകയും വേണം. ഈ മേഖല കുടുംബ സൗഹൃദമായിട്ടുള്ളതാണ്. ഗ്രില്ലിങിന് സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഈ മേഖല ഉപയോഗിക്കുന്നതിന്, നിങ്ങളുടെ വാഹനം ഓൺലൈനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നത് ഉറപ്പാക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A