
യുഎഇയിൽ അഞ്ച് ദിവസമായി കാണാതായ 20കാരനെ കണ്ടെത്തി
അബുദാബി: യുഎഇയിൽ അഞ്ച് ദിവസമായി കാണാതായ 20 കാരനെ കണ്ടെത്തി. ബംഗ്ലാദേശ് കോൺസുലേറ്റിന് പിന്നിലെ ഹോർ അൽ അൻസ് ഏരിയയിൽ വെച്ച് തൻ്റെ മകനെ കണ്ടെന്ന് ഒരു സ്ത്രീ എന്നെ വിളിച്ചുപറഞ്ഞതായി അന്നബെൽ പറഞ്ഞു. മാർകിനെ കണ്ടെത്തിയശേഷം ഉടൻതന്നെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. ഇപ്പോൾ മനസിന് ഭാരം കുറഞ്ഞതായി തോന്നുന്നെന്ന് മാതാവ് പറഞ്ഞു. മകനെ കാണാതായതിനെ തുടർന്ന് സഹായം അഭ്യർഥിച്ച് ഫിലിപ്പിനോ സ്വദേശിയായ പ്രവാസി യുവതി സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചിരുന്നു. നവംബർ 14 വ്യാഴാഴ്ച മുതലാണ് മാർക് ലെസ്റ്റർ അബിങിനെ കാണാതായത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ മകൻ വീട്ടിൽനിന്ന് പോയതാണെന്ന് ഫിലിപ്പിനോ സ്വദേശിയായ അന്നാബെൽ ഹിലോ അബിങ് പറഞ്ഞു. മാർക് കൂടാതെ മൂന്ന് കുട്ടികളുടെ അമ്മയാണ് അന്നാബെൽ. മാർക്ക് ഷിസോഫ്രെനിയ ബാധിതനാണ്. ആരുടെയും അനുവാദമില്ലാതെ വീടിന് പുറത്തേക്ക് പോകരുതെന്ന് നിർദേശിച്ചിരുന്നു. സിഗരറ്റ് തേടി പുറത്തേക്ക് പോയിരിക്കാമെന്നാണ് അന്നാബെൽ വിചാരിച്ചിരുന്നത്. അവസാനമായി മാർക്കിനെ കാണുമ്പോൾ കറുത്ത ഷർട്ടും പാന്റും ധരിച്ചാണ് എത്തിയത്. അടുത്തുള്ള ആശുപത്രികളുമായി ബന്ധപ്പെടുകയും കമ്യൂണിറ്റി ഗ്രൂപ്പുകളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. മാർക്ക് ലെസ്റ്ററെ കാണാതാവുന്നത് ഇതാദ്യമല്ലെന്നും മൂന്നാഴ്ച മുൻപ്, നാല് ദിവസം കാണാതായിരുന്നു. അടുത്തുള്ള കഫറ്റീരിയയിൽ നിന്നാണ് മാർക്കിനെ കണ്ടെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)