Posted By saritha Posted On

യുഎഇ: റോക്കറ്റായി സവാള നിരക്ക്, പ്രവാസികളുടെ കിശ കാലിയാകും?

അബുദാബി: സവാള വിലയിൽ നീറി പ്രവാസികൾ. റോക്കറ്റ് വേ​ഗത്തിലാണ് ​യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ സവാള വില കൂടുന്നത്. ഇങ്ങനെ പോയാൽ സവാള വാങ്ങാൻ നല്ല ചെലവാകും. അതേസമയം, നാട്ടിൽ വില കുറഞ്ഞാലും ഗൾഫിൽ കുറയാൻ ആഴ്ചകൾ എടുക്കും. നാട്ടിൽ ഒരു കിലോ സവാളയ്ക്ക് 65 രൂപയാണെങ്കിൽ ​ഗൾഫിൽ മൂന്നിരട്ടിയാണ് വില. ​ഗൾഫിൽ ഒരു കിലോ സവാളയ്ക്ക് 195 രൂപയാണ് അതായത് 8.50 ദിർഹം. വിപണിയിൽ ഇന്ത്യൻ സവാള കുറവാണ്. ആവശ്യക്കാർ കുറഞ്ഞതോടെ ഇന്ത്യൻ സവാള വിൽക്കാൻ കച്ചവടക്കാർക്കും താത്പര്യമില്ല. എന്നാൽ, തുർക്കി സവാളയ്ക്ക് 5 ദിർഹം അതായത് 114 രൂപയാണ് വില. സവാള മാത്രമല്ല, മറ്റ് നിത്യോപയോ​ഗ സാധനങ്ങളുടെ വിലക്കയറ്റവും പ്രവാസികളെ സാരമായി ബാധിക്കുന്നു. മുൻപ് ഇന്ത്യയിലെ കയറ്റുമതി നിയന്ത്രണത്തിന്റെ പേരിലാണ് വില ക്രമാതീതമായി കൂടിയത്. സെപ്തംബർ രണ്ടാം വാരം നിയന്ത്രണം മാറ്റിയിരുന്നു. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും വില കുറച്ചിവ്വ. ഒടുവിൽ 5.50 ദിർഹത്തിനാണ് ഇന്ത്യൻ സവാള വിറ്റത്. നാട്ടിൽ വിലവർധന പ്രാബല്യത്തിൽ വന്നതോടെ മൂന്ന് ദിർഹം വർധിപ്പിച്ച് അത് 8.50 ദിർഹമായി.

വിലക്കയറ്റത്തിന് കാരണം, കച്ചവടക്കാർ പറയുന്നത്…

മിഡിൽഈസ്റ്റിൽ ഇസ്രയേൽ, ഗാസ, ലബനൻ സംഘർഷം കടൽമാർഗമുള്ള ചരക്കുഗതാഗതത്തെ സാരമായി ബാധിച്ചു. ഇതോടെ, നിത്യോപയോഗ സാധനങ്ങളുടെ വിലയെ കൂടാൻ കാരണമായി. സുരക്ഷിത ചരക്കുകൈമാറ്റത്തിന് വളഞ്ഞ വഴിയിലൂടെ ദിവസങ്ങളോളം സഞ്ചരിച്ചാണ് കപ്പലുകൾ തീരത്തെത്തുന്നത്. ഭീമമായ ഇന്ധനച്ചെലവ് മൂലം ഷിപ്പിങ് ചാർജും വർധിച്ചു. കണ്ടെയ്നർ ക്ഷാമവും വിലക്കയറ്റത്തിന് കാരണമാണെന്ന് കച്ചവടക്കാർ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *