Posted By saritha Posted On

പഴയ രീതിയിൽ ഇനി സ്വർണം പണയം വെയ്ക്കാനാവില്ല, പുതിയ സംവിധാനം അറിയാം

സ്വർണം പണയം വെയ്ക്കുക, പലിശ അടയ്ക്കുക, പുതുക്കി വെയ്ക്കുക തുടങ്ങിയ നടപടിക്രമങ്ങൾ ഇനി അധികകാലം തുടരാനാവില്ല. ഈ രീതിയ്ക്ക് മാറ്റം വരാനിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, പല ധനകാര്യ സ്ഥാപനങ്ങളും സ്വർണപ്പണയത്തിന് പ്രതിമാസ തിരിച്ചടവ് അഥവാ ഇഎംഐ ഏർപ്പെടുത്താൻ ആലോചിക്കുന്നെന്നാണ് വിവരം. സ്വർണ വായ്പ വിതരണം കുത്തനെ കൂടുകയും ചില ധനകാര്യ സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതിലും റിസർവ് ബാങ്ക് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇഎംഐ സൗകര്യം ഏർപ്പെടുത്താനുള്ള തീരുമാനം. ഇതനുസരിച്ച്, സ്വർണപ്പണയ വായ്പകൾ പൂർണമായും ടേം ലോൺ സംവിധാനത്തിലേക്ക് മാറും. മറ്റ് വായ്പകൾ തിരിച്ചടക്കുന്നത് പോലെ പ്രതിമാസ തവണകളായി മുതലും പലിശയും തിരിച്ചടയ്ക്കണം. സ്വർണപ്പണയ വായ്പയിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പല ധനകാര്യ സ്ഥാപനങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടെന്ന് റിസർവ് ബാങ്ക് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വർണപ്പണയ വായ്പയിൽ പരമാവധി 20,000 രൂപയേ ഇടപാടുകാരന് പണമായി കയ്യിൽ നൽകാൻ പാടുള്ളൂ. തുക അതിലും കൂടുതലാണെങ്കിൽ ഡിജിറ്റൽ മാർ​ഗമാോണ് കൈമാറേണ്ടത്. ഈടുവയ്ക്കുന്ന സ്വർണത്തിന്റെ മൊത്തം മൂല്യത്തിന്റെ പരമാവധി 75 ശതമാനം തുകയോ വായ്പയായി നൽകാവൂ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *