Posted By saritha Posted On

യുഎഇയിലെ പോലെ ഡൽഹിയിലും പെയ്യിക്കണം കൃത്രിമ മഴ, എന്താണ് ക്ലൗഡ് സീഡിങ്?

ന്യൂഡൽഹി: ഡൽഹിയിലും വേണം കൃത്രിമ മഴ. ക്രമാതീതമായി ഉയരുന്ന വിഷപ്പുകയാൽ രാജ്യതലസ്ഥാനത്തെ ജനത വീർപ്പുമുട്ടുന്നതിനെ തുടർന്ന് കൃത്രിമ മഴ പെയ്യിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ഡൽഹി സർക്കാർ ആവശ്യപ്പെട്ടു. ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായ് കേന്ദ്ര സർക്കാരിന് വീണ്ടും കത്ത് നല്‍കി. ‘വിഷപ്പുക ഉത്തരേന്ത്യയെ മൂടിയിരിക്കുന്നു. മുക്തി നേടാനുള്ള ഏക പരിഹാരം കൃത്രിമ മഴയാണ്. മെഡിക്കൽ എമർജൻസി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ സാഹചര്യം നേരിടാന്‍ പ്രധാനമന്ത്രി മോദി ഇടപെടണം. അത് അദ്ദേഹത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്തമാണ്. മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്രം നടപടികൾ സ്വീകരിക്കണം. കൃത്രിമ മഴ പെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലും കേന്ദ്രത്തിന് കത്ത് അയച്ചെങ്കിലും ഒരു യോഗം പോലും വിളിക്കാന്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് തയ്യാറായിട്ടില്ല’, ഗോപാല്‍ റായ് പറഞ്ഞു.‌ കൃത്രിമ മഴ പെയ്യിക്കുന്നതില്‍ കൃത്യമായ നിർദേശം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ കേന്ദ്രമന്ത്രി രാജിവയ്ക്കണം. ഈ സാഹചര്യത്തെ നേരിടാനായി ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഡല്‍ഹി സർക്കാർ BS-III പെട്രോൾ ഫോർ വീലറുകളും BS-IV ഡീസൽ വാഹനങ്ങളും നിരോധിച്ചു. അതോടൊപ്പം തന്നെ പുറത്തുനിന്നുള്ള എല്ലാ ട്രക്കുകളും ഡീസൽ ബസുകളും നിരോധിച്ചിട്ടുണ്ട്. സ്കൂളുകള്‍ അടയ്ക്കുകയും ഓഫീസുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ടെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.

കൃത്രിമ മഴ- മേഘപടലങ്ങളിലെ നീരാവിയെ രാസവസ്തുക്കളുടെ സഹായത്തോടെ ഘനീഭവിപ്പിച്ച് ജലത്തുള്ളികളാക്കി മാറ്റുന്നതാണ് ക്ലൗഡ് സീഡിങ്. സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ് തുടങ്ങിയ പദാർഥങ്ങളാണ് മേഘങ്ങളില്‍ വിതറുക. നിരവധി തവണ യുഎഇ ക്ലൗഡ് സീഡിങ് പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. കൃത്രിമ മഴ പെയ്യിപ്പിക്കുന്നതിനുള്ള ഉയർന്ന ഗുണനിലവാരമുള്ള ഉപ്പ് ജ്വലന പാളികൾ അടുത്തിടെ യുഎഇ വികസിപ്പിച്ചിരുന്നു. വളരെ അധികം ചിലവേറിയ ഒരു പദ്ധതി കൂടിയാണ് ക്ലൗഡ് സീഡിങ്. ഒരു അടി മഴ പെയ്യിക്കാനായി 200 യുഎസ് ഡോളർ ചിലവ് വരും. അതായത്, 16887 രൂപയോളം വില. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *