Posted By saritha Posted On

ബുർജ് ഖലീഫയിലെ പുതുവര്‍ഷം പിറക്കുമ്പോള്‍ കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന കരിമരുന്ന് പ്രയോഗം; ടിക്കറ്റ് നിരക്കില്‍ വമ്പന്‍ മാറ്റം

ദുബായ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ പുതുവത്സരരാവ് ഏറ്റവും അടുത്തിരുന്ന് കാണാം. കാഴ്ചയുടെ വിസ്മയം തീര്‍ക്കാന്‍ കരിമരുന്ന് പ്രയോഗങ്ങളും വിവിധ പരിപാടികളും അരങ്ങേറും. പണമടച്ചുള്ള ടിക്കറ്റ് വില്‍പ്പനയാണ് ഇപ്രാവശ്യവും. കഴിഞ്ഞവര്‍ഷമാണ് ആദ്യമായി ബുര്‍ജ് പാര്‍ക്കില്‍ ഇത്തരത്തില്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. 2024 നേക്കാളും ഈ വര്‍ഷം 150 ശതമാനം വര്‍ധനവാണ് ടിക്കറ്റ് നിരക്കില്‍ പ്രകടമായത്. ഒക്ടോബര്‍ 24 മുതല്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. മുതിര്‍ന്നവര്‍ക്ക് 580 ദിര്‍ഹം, അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 370 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് വില. ഭക്ഷണ- പാനീയങ്ങള്‍ ടിക്കറ്റില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം മുതിര്‍ന്നവര്‍ക്ക് 300 ദിര്‍ഹത്തിലും കുട്ടികള്‍ക്ക് 150 ദിര്‍ഹത്തിലുമാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്. ദിവസങ്ങള്‍ക്കകം ടിക്കറ്റ് വിറ്റ് തീര്‍ന്നിരുന്നു. ബുര്‍ജ് പാര്‍ക്കില്‍ ടിക്കറ്റിന് പണമടയ്ക്കണമെങ്കില്‍ ദുബായ് ഡൗണ്‍ടൗണിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്രവേശനം തികച്ചും സൗജന്യവും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിരിക്കുന്നതുമാണ്. മറക്കാനാവാത്ത അവിസ്മരണീയ അനുഭവങ്ങള്‍ ഈ വര്‍ഷത്തെ പുതുവത്സരാഘോഷം വാഗ്ദാനം ചെയ്യുന്നു. തത്സമയ വിനോദപരിപാടികള്‍, കുട്ടികളുടെ വര്‍ക്ക് ഷോപ്പുകള്‍, ഭക്ഷണ – പാനീയ വിഭവങ്ങള്‍, 2025 നെ വരവേല്‍ക്കാന്‍ കുടുംബങ്ങളെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്ന അന്തരീക്ഷം എന്നിവയെല്ലാമുണ്ടാകും. ഡിസംബർ 31 ന് ഉച്ചകഴിഞ്ഞ് 3.30 ന് വേദിയിലെ തത്സമയ വിനോദപരിപാടികള്‍ ആരംഭിക്കും. ഇതിൽ ഡിജെ പ്രകടനങ്ങൾ, ലൈവ് ബാൻഡുകൾ, കുട്ടികളുടെ പരിപാടികൾ എന്നിവ ഉൾപ്പെടുന്നു. “10-ലധികം ഭക്ഷണ – പാനീയ സ്റ്റാളുകൾ, വൈവിധ്യമാർന്ന ഡൈനിങ് ഓപ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു, ഇത് ഒരു യഥാര്‍ഥ ഉത്സവ അനുഭവം സൃഷ്ടിക്കും.” പിക്‌നിക് ടേബിളുകൾ, ഡ്രം ടേബിളുകൾ, ബീൻ ബാഗുകൾ എന്നിവയുടെ സംയോജനത്തോടെ ആദ്യം വരുന്നവർക്ക് ആദ്യം നൽകുന്ന രീതിയിൽ ഇരിപ്പിടം ലഭ്യമാകും. “ബുർജ് പാർക്കിലേക്കുള്ള സുഗമമായ പ്രവേശനം ഉറപ്പാക്കാൻ പങ്കെടുക്കുന്നവരോട് ഡിസംബർ 26 മുതൽ 30 വരെ ബാഡ്ജുകൾ ശേഖരിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. കളർ-കോഡഡ് ഫ്ലാഗുകൾ അതിഥികളെ വേദിയിലേക്കുള്ള വഴി കണ്ടെത്തുന്നതിന് കൂടുതൽ സഹായിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *