
അപ്പാര്‍ട്മെന്‍റില്‍ അലറിവിളി, റോഡിലേക്ക് സാധനങ്ങള്‍ വലിച്ചെറിഞ്ഞു; യുഎഇയില്‍ പ്രവാസി അറസ്റ്റില്‍
ഷാര്‍ജ: അപ്പാര്‍ട്മെന്‍റില്‍നിന്ന് റോഡിലേക്ക് അനിയന്ത്രിതമായി സാധനങ്ങള്‍ വലിച്ചെറിഞ്ഞയാള്‍ അറസ്റ്റിലായി. നൈജീരിയക്കാരനായ 32കാരനെയാണ് ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഷാര്‍ജയിലെ അല്‍ നഹ്ദയിലെ അഞ്ചാം നിലയിലെ അപ്പാര്‍ട്മെന്‍റില്‍നിന്ന് ഇയാള്‍ അലറിവിളിച്ച് സാധനങ്ങള്‍ വലിച്ചെറിയുകയായിരുന്നു. അപ്പാര്‍ട്മെന്‍റിന്‍റെ ജനലിനടുത്ത് നിന്നുകൊണ്ട് രാത്രി ഏഴ് മണിയോടെയാണ് സാധനങ്ങള്‍ വലിച്ചെറിഞ്ഞത്. റോഡിലെ കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേല്‍പ്പിക്കുന്ന വിധം ഗ്ലാസ് വസ്തുക്കള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ വലിച്ചെറിഞ്ഞതെന്ന് അയല്‍വാസികള്‍ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)