
ഈ രാജ്യം ചുറ്റിക്കറങ്ങാം, ഇന്ത്യക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുമായി എയര്‍ലൈന്‍
ടോക്കിയോ: ഹരിതവനങ്ങളും പര്‍വതനിരകളും പ്രകൃതിരമണീയമായ ജലപാതകളും ആസ്വദിക്കണോ, എങ്കില്‍ ജപ്പാനിലേക്ക് വിമാനടിക്കറ്റ് എടുത്തോളൂ, പൈസ ഒന്നും ചെലവാകാതെ തികച്ചും സൗജന്യമാണ് യാത്ര. ഇന്ത്യക്കാരുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കാണ് അന്താരാഷ്ട്ര എയര്‍ലൈന്‍ കമ്പനിയായ ജപ്പാന്‍ എയര്‍ലൈന്‍സ് ഈ ഓഫര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, കാനഡ, മെക്സിക്കോ, തായ്ലാന്‍ഡ്, സിങ്കപ്പൂര്‍, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, വിയറ്റ്നാം, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ബെയ്ജിങ്, ഷാങ്ഹായ്, ഡാലിയന്‍, തിയാന്‍ജിന്‍, യായ്പേയ്, ഗാങ്സു എന്നീ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് ഈ അസുലഭാവസരം കിട്ടുക. ഓഫര്‍ അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ജപ്പാന്‍ എയര്‍ലൈന്‍സില്‍ ജപ്പാനിലേക്കുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ജപ്പാനില്‍ ചുറ്റിക്കറങ്ങാനുള്ള ആഭ്യന്തര വിമാന ടിക്കറ്റും സൗജന്യമായി ലഭിക്കും. ഈ ടിക്കറ്റില്‍ സന്ദര്‍ശകര്‍ക്ക് ജപ്പാനില്‍ ഇഷ്ടമുള്ള ഏത് സ്ഥലത്തേക്കും പോകാനുള്ള സൗജന്യമായി യാത്ര ചെയ്യാം. ജപ്പാനിലെ അധികം അറിയപ്പെടാത്ത സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ ഓഫര്‍ അധികൃതര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഓഫര്‍ ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
അന്താരാഷ്ട്ര, ആഭ്യന്തര വിമാന ടിക്കറ്റുകള്‍ ഒരേ റിസര്‍വേഷനില്‍ ബുക്ക് ചെയ്യുക
ജപ്പാന്‍ എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ജപ്പാനിലെ ആഭ്യന്തരയാത്ര ടിക്കറ്റും ബുക്ക് ചെയ്യുക (ഈ ഓഫര്‍ ജപ്പാന്‍ എയര്‍ലൈന്‍സ് ഓപ്പറേറ്റ് ചെയ്യുന്ന വിമാനങ്ങളില്‍ മാത്രമെ ലഭ്യമാകൂ,
ചില കോഡ്ഷെയര്‍ വിമാനങ്ങള്‍ക്ക് ഓഫര്‍ ബാധകമല്ല) യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)