Posted By saritha Posted On

യുഎഇയില്‍ ചില ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് വില കൂട്ടുന്നു; താങ്ങാനാവുന്ന പ്ലാനിലേക്ക് എങ്ങനെ മാറാം…

അബുദാബി: യുഎഇയില്‍ ചില ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്ളിക്സ് വില കൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. ചിലര്‍ക്ക് എല്ലാ മാസവും 10 ദിർഹം കൂടുതല്‍ നല്‍കേണ്ടിവരുന്നു. പുതിയ നിരക്കുകൾ ഡിസംബർ 23 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾക്ക് അയച്ച നിര്‍ദേശത്തിൽ അറിയിച്ചു. വരിക്കാരൻ തെരഞ്ഞെടുത്ത പ്ലാനിനെ ആശ്രയിച്ചിരിക്കും വർദ്ധനവ്. രണ്ട് ഉപകരണങ്ങളിൽ ഒരേസമയം ഫുൾ എച്ച്‌ഡി ഷോകൾ കാണാൻ കഴിയുന്ന ‘സ്റ്റാൻഡേർഡ്’ പ്ലാനിലുള്ളവർക്ക് ഇപ്പോൾ പ്രതിമാസം 49 ദിർഹം നൽകേണ്ടിവരും. നിലവില്‍ നിരക്ക് 39 ദിര്‍ഹമാണ്. ഒരേസമയം നാല് ഉപകരണങ്ങളിൽ അൾട്രാ എച്ച്ഡി സ്ട്രീമിങ് ആസ്വദിക്കുന്ന ‘പ്രീമിയം’ വരിക്കാരില്‍നിന്ന് ഇപ്പോൾ പ്രതിമാസം 62 ദിർഹത്തിന് പകരം 71 ദിർഹം ഈടാക്കും. അടിസ്ഥാന സബ്‌സ്‌ക്രിപ്‌ഷനിലുള്ളവർക്ക് വർധനവ് ഉണ്ടാകില്ല. എച്ച്ഡി വീഡിയോ റെസല്യൂഷനോട് കൂടി ഒരു സമയം ഒരു ഉപകരണത്തിൽ മാത്രം സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഈ പ്ലാനിന് നിലവിലെ നിരക്കായ 35 ദിർഹം തന്നെയാണ് തുടരുന്നത്.

കുറഞ്ഞ വിലയുള്ള പ്ലാനിലേക്ക് എങ്ങനെ മാറാം, ഘട്ടങ്ങള്‍ പിന്തുടരുക

  • netflix.com-ൽ നിങ്ങളുടെ Netflix അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക (നിങ്ങളുടെ അക്കൗണ്ടിൻ്റെ ഒരു അവലോകനത്തിലേക്ക് നിങ്ങളെ നയിക്കും.)
  • ആദ്യ സ്‌ക്രീനിലെ ‘പ്ലാൻ മാറ്റുക’ (നക്ഷത്ര ചിഹ്നമുള്ളത്) ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ പ്ലാൻ തെരഞ്ഞെടുത്ത് സ്ഥിരീകരിക്കുക.

ഒരിക്കൽ പ്ലാൻ ചെയ്‌തുകഴിഞ്ഞാൽ കുറഞ്ഞ വില നിങ്ങളുടെ അടുത്ത ബില്‍ മുതലായിരിക്കും. എന്നാൽ അടുത്ത ബില്ലിങ് തീയതി വരെ ഉയർന്ന തലത്തിലുള്ള പ്ലാനിൻ്റെ ആനുകൂല്യങ്ങൾ തുടർന്നും ആസ്വദിക്കാനാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *