നാട്ടിലേക്ക് പണം അയക്കണോ? വീണ്ടും റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപ

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലെത്തി. വിനിമയ നിരക്ക് ഒരു ദിര്‍ഹം 22.97 രൂപ എന്ന നിലയിലായി. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 84.4425 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം, മിക്ക ഏഷ്യൻ കറൻസികളുടേയും ദൗർബല്യവും രൂപയെ ബാധിച്ചു, ഇന്തോനേഷ്യൻ റുപ്പിയ 0.4 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ വിനിമയ നിരക്ക് ഒരു ദിര്‍ഹം 22.97 രൂപ എന്ന നിലയിലാണ്. നവംബര്‍ ഏഴ് മുതലുള്ള ദിവസങ്ങളില്‍ ഇതാദ്യമായാണ് രൂപയും ദിര്‍ഹവും തമ്മിലുള്ള വിനിമിയ നിരക്ക് ഈ നിലയിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 23 രൂപ എന്ന നിലയില്‍ വിനിമയ നിരക്ക് എത്തിയിരുന്നു. വെള്ളിയാഴ്ചയാണ് രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. വെള്ളിയാഴ്ച ദിര്‍ഹവുമായുള്ള വിനിമയ നിരക്ക് 23.02 രൂപ ആയിരുന്നു. ഇതോടെ പ്രവാസികള്‍ നാട്ടിലേക്ക് പണമയയ്ക്കുന്നതും വര്‍ധിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

for checking ANDROID :https://play.google.com/store/apps/details?id=im.thebot.messenger&hl=en_IN

ios : https://apps.apple.com/us/app/botim-video-and-voice-calls/id1263036818

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group