അബുദാബി: ഡിസംബര്‍ മാസം ബിഗ് ടിക്കറ്റ് വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങള്‍. ഈ മാസം ഉറപ്പായും 30 മില്യണ്‍ ദിര്‍ഹം സമ്മാനമായി കിട്ടും. ആഴ്ചതോറും സമ്മാനങ്ങളും വിജയികളെ തേടിയെത്തും. അഞ്ച് പേര്‍ ഉറപ്പായും മില്യണയര്‍മാരാകും. ആഴ്ചതോറും നാല് ഇ-ഡ്രോകള്‍ നടക്കും. ബിഗ് വിന്‍ കോണ്‍ടസ്റ്റ് ഈ മാസം മുതല്‍ തിരികെ വരും. ഡിസംബർ 1 മുതൽ 25 വരെ 1000 ദിർഹത്തിന് രണ്ട് ബിഗ് ടിക്കറ്റുകൾ ഒറ്റത്തവണ വാങ്ങുന്നവർക്ക് ആഴ്ച്ചതോറുമുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാം. ജനുവരി മൂന്നിന് ലൈവ് ഡ്രോയുടെ കൂടെ നാല് ഫൈനിലസ്റ്റുകൾക്ക് 20,000 ദിർഹം മുതൽ 150,000 ദിർഹം വരെ നേടാം. മത്സരാർഥികളുടെ വിവരങ്ങൾ 2025 ജനുവരി ഒന്നിനാണ് ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുക. ഡ്രീം കാർ സമ്മാനം ജനുവരി മൂന്നിന് ലൈവ് ഡ്രോയിൽ പ്രഖ്യാപിക്കും. മസെരാറ്റി ഗ്രെക്കാലെയാണ് സമ്മാനം. ഇത് കൂടാതെ രണ്ടാമതൊരു ഡ്രീം കാർ കൂടെ നേടാം. BMW M440i ആണ് സമ്മാനം. ഫെബ്രുവരി മൂന്നിനാണ് നറുക്കെടുപ്പ്. ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാൻ www.bigticket.ae സന്ദർശിക്കാം. അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകൾ സന്ദർശിക്കാം.
മില്യണയർ പ്രതിവാര ഇ-ഡ്രോ തീയതികൾ:
ആഴ്ച 1: ഡിസംബർ 1 – 10 & നറുക്കെടുപ്പ് തീയതി – ഡിസംബർ 11 (ബുധൻ)
ആഴ്ച 2: ഡിസംബർ 11 – 17 & നറുക്കെടുപ്പ് തീയതി – ഡിസംബർ 18 (ബുധൻ)
ആഴ്ച 3: 18-24 ഡിസംബർ & നറുക്കെടുപ്പ് തീയതി- ഡിസംബർ 25 (ബുധൻ)
ആഴ്ച 4: 25-31 ഡിസംബർ & നറുക്കെടുപ്പ് തീയതി- 2025 ജനുവരി 1 (ബുധൻ) യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A