
കേരളത്തില്‍നിന്ന് യുഎഇയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകളുമായി എയര്‍ലൈന്‍, സമയക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇപ്രകാരം
കരിപ്പൂര്‍: കേരളത്തില്‍നിന്ന് അബുദാബിയിലേക്ക് വിമാനസര്‍വീസുമായി ഇന്‍ഡിഗോ. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നാണ് അബുദാബിയിലേക്ക് പുതിയ വിമാനസര്‍വീസ് നടത്തുന്നത്. ഈ മാസം 20 മുതല്‍ എല്ലാദിവസവും സര്‍വീസ് ഉണ്ടാകും. ജനുവരി 15 വരെയാണ് നിലവിൽ സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രക്കാരുണ്ടെങ്കിൽ സർവീസ് നീട്ടാന്‍ സാധ്യതയുണ്ട്. ദമാം, ജിദ്ദ, ദുബായ് എന്നിവിടങ്ങളിലേക്കാണ് നിലവിൽ കോഴിക്കോട്ടുനിന്ന് ഇൻഡിഗോ രാജ്യാന്തര സർവീസ് നടത്തുന്നത്.
സമയക്രമം അറിയാം…
രാത്രി 9.50 ന് കോഴിക്കോട് നിന്ന് വിമാനസര്‍വീസ് പുറപ്പെടും
പ്രാദേശിക സമയം 12.30 ന് അബുദാബിയിലെത്തും
അബുദാബിയില്‍നിന്ന് പുലര്‍ച്ചെ 1.30 ന് പുറപ്പെടും
പ്രാദേശിക സമയം രാവിലെ 6.45നു കോഴിക്കോട്ടെത്തും യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)