Posted By ashwathi Posted On

യുഎഇ; “ജനങ്ങൾക്കായി തുറന്ന വാതിലുകൾ”, സർക്കാർ ഓഫീസുകളിലെ പ്രവേശനം നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞതായി കണ്ടെത്തിയ മൂന്ന് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് ദുബായ് ഭരണാധികാരി. ദുബായിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ വേണ്ടി ‘മിസ്റ്ററി ഷോപ്പർ’ എന്ന പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിൻ്റെ ഭാ​ഗമായി നടത്തിയ പ്രവർത്തനങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയത്. ‘ജനങ്ങൾക്കായി തുറന്ന വാതിലുകൾ’ എന്ന ദുബായിയുടെ സംസ്‌കാരത്തിൻറെ ലംഘനമാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്ന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറ്റപ്പെടുത്തി. ‘ഈ ഉദ്യോഗസ്ഥർ സ്വയം വലിയ ഓഫിസുകൾ സൃഷ്ടിച്ചു, പൊതുജനങ്ങളെ അവരുടെ അരികിലെത്തുന്നതിൽ നിന്ന് തടഞ്ഞു. സർക്കാർ സ്മാർട്ടാണ്. ഇടപാടുകൾ ഡിജിറ്റലും. ജനങ്ങളുടെ ആവശ്യങ്ങളും അവരുടെ പ്രശ്‌നങ്ങളും പരിഹരിക്കാൻ വെബ് സൈറ്റുകളും തുറന്നിരിക്കുന്നു’’– ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഈ മൂന്ന് ഉദ്യോഗസ്ഥർ ആളുകളെ തങ്ങളുടെ അടുത്തേക്ക് കടത്തിവിടാതിരിക്കാൻ ‘മാനേജർമാർ, സെക്രട്ടറിമാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെ അവരുടെ വാതിലുകൾക്കു മമ്പിൽ സ്ഥാപിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഞങ്ങളുടെ വിജയത്തിൻറെ താക്കോൽ ആളുകളെ സേവിക്കുകയും അവരുടെ ജീവിതം ലളിതമാക്കുകയും അവരുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്യുന്നു എന്നതാണ്. ഇതാണ് ഞങ്ങളുടെ സർക്കാർ തത്ത്വങ്ങൾ, അവ മാറിയിട്ടില്ല. ഞങ്ങൾ മാറിയെന്ന് കരുതുന്നവരെ ഞങ്ങൾ മാറ്റും’’– കർശനമായ ഓർമപ്പെടുത്തലോടെ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *