അജ്മാൻ: മലയാളി വിദ്യാര്‍ഥി യുഎഇയില്‍ മരിച്ചു. അജ്മാനിലെ മെട്രോപൊളിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി റയാൻ ഫെബിൻ ചെറിയാൻ (12) ആണ് മരിച്ചത്. നീന്തൽ കുളത്തിൽ കുളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് കുട്ടി ചികിത്സയിലായിരുന്നു. കണ്ണൂർ ഇരിട്ടി സ്വദേശി ഫെബിൻ ചെറിയാന്റെ മകനാണ്. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച അവധി ദിനത്തിൽ നടന്ന കുടുംബസംഗമത്തിൽ കുടുംബത്തോടൊപ്പം പങ്കെടുക്കവേയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ റാസ് അല്‍ ഖൈമയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ച മരണം സംഭവിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: ദിവ്യ ഫെബിൻ. അഞ്ച് വയസുകാരൻ ഏക സഹോദരനാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A