ദുബായ്: ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് ദുബായ് ആര്‍ടിഎ. ഡിസംബര്‍ ഏഴ് (ഇന്ന്) ശനിയാഴ്ച രാത്രി 11 മുതല്‍ താത്കാലികമായി സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു. ദുബായ് ആര്‍ടിഎയുടെ വെബ്സൈറ്റിലും സ്മാര്‍ട്ട് ആപ്ലിക്കേഷനിലുമാണ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ട്രാഫിക് സേവനങ്ങൾ വർധിപ്പിക്കുമെന്ന് ദുബായ് പോലീസ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ ഒരു പോസ്റ്റിലൂടെ അറിയിച്ചു. ഡിസംബർ ഏഴ് ശനിയാഴ്ച രാത്രി 11 മണി മുതൽ ഡിസംബർ എട്ട് ഞായറാഴ്ച വൈകുന്നേരം നാല് മണി വരെ ചെറിയ തടസ്സം ഉണ്ടാകുമെന്ന് ആര്‍ടിഎ പങ്കുവെച്ചു. “വെബ്‌സൈറ്റിലെയും എല്ലാ സ്‌മാർട്ട് ആപ്ലിക്കേഷനുകളിലെയും ലൈസൻസിങ് സേവനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ് തടസത്തിന് കാരണമെന്ന് ആര്‍ടിഎ വ്യക്തമാക്കി. ഞായറാഴ്ച വൈകീട്ട് നാലിന് സർവീസുകൾ പുനരാരംഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A