
Tax evasion: യുഎഇയില്‍ 10 കോടി ദിര്‍ഹത്തിന്റെ നികുതി വെട്ടിപ്പ്; 15 പേര്‍ക്കെതിരെ നടപടി…
ദുബായ്: യുഎഇയില്‍ 10 കോടി ദിര്‍ഹത്തിന്റെ നികുതി വെട്ടിപ്പ്. കേസില്‍ 15 പേരെ ക്രിമിനല്‍ കോടതിയിലേക്ക് നിര്‍ദേശിച്ച് അറ്റോര്‍ണി ജനറല്‍. വ്യത്യസ്ത രാജ്യങ്ങളിലെ അറബ് പൗരന്മാരായ പ്രതികളില്‍ ചിലര്‍ നിലവില്‍ കസ്റ്റഡിയിലാണ്. ചിലര്‍ക്കെതിരെ അറസ്റ്റ് വാറന്റുണ്ട്. വ്യാജരേഖ ചമക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട 12 കമ്പനികളും കുറ്റപത്രത്തിലുണ്ട്. അറ്റോണി ജനറലിന്റെ മേൽനോട്ടത്തിൽ നികുതി വെട്ടിപ്പുകൾ കണ്ടെത്താനുള്ള ഫെഡറൽ പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് നികുതി വെട്ടിപ്പ് പുറത്തായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68Aഅറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ശംസിയാണ് കേസില്‍ ഉത്തരവിട്ടത്. സാമ്പത്തിക മന്ത്രാലയം, ചേംബർ ഓഫ് കൊമേഴ്സ്, കസ്റ്റംസ് അതോറിറ്റികൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിക്കുകയും ചെയ്തു. ഈ രേഖകൾ ഉപയോഗിച്ച് മൂല്യ വർധിത നികുതി (വാറ്റ്) നിയമവിരുദ്ധമായി റീഫണ്ടിനായി ക്ലെയിം ചെയ്യുകയായിരുന്നു. ഫെഡറൽ ടാക്സ് അതോറിറ്റിക്ക് അടക്കേണ്ട ഇറക്കുമതിയുടെ വാറ്റ് തുകയും പ്രതികൾ ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.
Comments (0)