Posted By saritha Posted On

Drug Smuggling: കല്യാണം കഴിഞ്ഞു, ഒപ്പം മയക്കുമരുന്ന് കടത്തൽ; യുഎഇയിൽ ദമ്പതികൾക്ക് ശിക്ഷ വിധിച്ച് കോടതി

അബുദാബി: മയക്കുമരുന്ന് കടത്തിയ കേസില്‍ യുഎഇയില്‍ ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 500,000 ദിര്‍ഹം പിഴയും തടവുശിക്ഷയുമാണ് കോടതി വിധിച്ചു. 4.2 കിഗ്രാം കഞ്ചാവ് കടത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. 27കാരിയായ ഗാംബിയാന്‍ യുവതിയും 35കാരനായ നൈജീരിയന്‍ യുവാവും ഈ വര്‍ഷം ജനുവരി രണ്ടിനാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് അറസ്റ്റുചെയ്തത്. കസ്റ്റംസ് പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. യുവതിയുടെ കൈവശം ഉണ്ടായിരുന്ന ലഗേജില്‍ അസാധാരണമായ വലിപ്പം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കസ്റ്റംസ് അധികൃതര്‍ പരിശോധന നടത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
പരിശോധനയില്‍ 4,290.86 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംശയം തോന്നിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ഉടൻ കസ്റ്റഡിയിലെടുത്തു. കാർഗോ സർവീസിൽനിന്ന് പാക്കേജ് ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ ദുബായിലെ നൈഫ് ഏരിയയിൽ പിടിയിലായ നൈജീരിയക്കാരനുമായി ഈ കഞ്ചാവ് കടത്തലിന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിചാരണ വേളയിൽ, ഫോറൻസിക് റിപ്പോർട്ടുകൾ, ഡിജിറ്റൽ തെളിവുകള്‍, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാക്ഷി മൊഴികൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ കോടതി പരിശോധിച്ചു. ഈ വർഷം നവംബർ 28 ന് ദുബായ് ക്രിമിനൽ കോടതി രണ്ട് വ്യക്തികളെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും തുടര്‍ന്ന് നാടുകടത്താനും ഉത്തരവിട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *