
Lulu New Campaign: അറിഞ്ഞില്ലേ, അനവധി ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കുറവ്, കിടിലന്‍ ഓഫറുകളുമായി ലുലു സ്റ്റോര്‍
അബുദാബി: ‘മെയ്ക്ക് ഇന്‍ ദി എമിറേറ്റ്സ്’ എന്ന കാംപെയിനുമായി യുഎഇയിലെ ലുലു. രാജ്യത്തെ പ്രാദേശിക ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും പോയിന്‍റുകളും നല്‍കുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ കാംപെയിനിലൂടെ രാജ്യത്തെ പ്രാദേശിക ഉത്പ്പന്നങ്ങളെ പിന്തുണയ്ക്കും. ലുലു സ്റ്റോറുകളില്‍ യുഎഇ വ്യവസായ വകുപ്പുമായി സംയോജിച്ചാണ് കാംപെയിന്‍ നടത്തുന്നത്. ആഴ്ചയില്‍ 53 തരം യുഎഇ ഉത്പ്പന്നങ്ങള്‍ക്ക് സ്പെഷ്യല്‍ പ്രമോഷനും 5.3 ശതമാനം ഡിസ്കൗണ്ടും നല്‍കുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A യുഎഇയുടെ 53ാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായാണിത്. ലുലു ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിന്‍റെ ഭാഗമായി അധിക പോയിന്‍റുകളും ലഭിക്കും. പ്രാദേശിക വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും കരുത്തു പകരുന്നതാണ് ലുലുവിലെ മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ക്യാപെയിനെന്ന് വ്യവസായ, നൂതന സാങ്കേതിക വകുപ്പ് അണ്ടർ സെക്രട്ടറി ഒമർ അൽ സുവൈദി പറഞ്ഞു.
Comments (0)