തിരുവനന്തപുരം: ഭര്‍തൃഗൃഹത്തില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇന്ദുജയെ പാലോട് ഇളവട്ടത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്, സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. അഭിജിത്തിന്റെയും സുഹൃത്ത് അജാസിന്റെയും ശാരീരിക, മാനസിക പീഡനമാണ് ഇന്ദുജയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഒരു ഫോൺകോൾ വന്നതിന് പിന്നാലെ മുറിയിൽ കയറി കതകടച്ച ഇന്ദുജ പിന്നീട് പുറത്തിറങ്ങിയില്ലെന്ന് വീട്ടുകാർ പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ കോൾ ഭർത്താവിന്റെ സുഹൃത്ത് അജാസിന്റേതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും ഇന്ദുജയെ മാനസികമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയ മുറിപ്പാടുകൾ അജാസ് ഇന്ദുജയെ മർദ്ദിച്ചത് മൂലം ഉണ്ടായതാണെന്ന് അഭിജിത്ത് തന്നെ പോലീസിന് മൊഴി നൽകിയിരുന്നു. ഭർതൃ പീഡനവും മാനസികസംഘർഷവും മൂലം ഇന്ദുജ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം, പട്ടികജാതി വർഗ്ഗ അതിക്രമം തടയൽ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവ ചുമത്തിയാണ് ഭര്‍ത്താവിന്റെ സുഹൃത്ത് അജാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നുമാസം മുന്‍പാണ് അഭിജിത്തും ഇന്ദുജയും വിവാഹിതരായത്. എന്നാൽ, ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തില്ല. ഇതിന്റെ കാരണവും പോലീസ് അന്വേഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.