
കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനം, ദുബായില്‍ നിന്നെത്തിയത് സ്വന്തം ചെലവില്‍: പ്രതികരിച്ച് നടി…
തിരുവനന്തപുരം: കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നല്കുന്ന കാര്യമാണെന്ന് നടിയും ഡാന്‍സറുമായ ആശ ശരത്ത്. കഴിഞ്ഞ വര്‍ഷം നടന്ന സ്കൂള്‍ കലോത്സവത്തില്‍ നൃത്തരൂപം ഒരുക്കാനെത്തിയത് പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്ന് ആശ ശരത്ത് പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ലക്ഷങ്ങൾ പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന് മന്ത്രി വി ശിവൻകുട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം നടിയുടെ പേര് പറഞ്ഞിരുന്നില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഇതിനുപിന്നാലെയാണ് ആശ ശരത്തിന്റെ പ്രതികരണം. സ്വന്തം ചെലവിലാണ് ദുബായില്‍ നിന്നെത്തിയതെന്നനും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും ആശ ശരത്ത് വ്യക്തമാക്കി. മന്ത്രി ഉദ്ദേശിച്ച നടി ആരാണെന്നോ എന്താണ് സംഭവിച്ചതെന്നോ തനിക്കറിയില്ലെന്ന് ആശ ശരത്ത് വ്യക്തമാക്കി. താൻ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് അന്ന് എത്തിയത്. എന്തെങ്കിലും ഡിമാൻഡ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്നായിരുന്നു മറുപടി നൽകിയത്. മാത്രമല്ല പ്രതിഫലം വാങ്ങുകയെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്, ആശ ശരത്ത് കൂട്ടിച്ചേർത്തു.
ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് പത്ത് മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ, അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത്, മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്.
Comments (0)