Posted By saritha Posted On

Gold Price in Kerala: ഇന്ന് ഒരു പവന്‍ വാങ്ങാന്‍…? സ്വര്‍ണം വാങ്ങാന്‍ ‘ബെസ്റ്റ് ടൈം’ എപ്പോള്‍? 2025 ല്‍ വില ഉയരുമോ? അറിയാം വിശദമായി

കേരളത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് തിങ്കളാഴ്ച സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഒരു പവന് 120 രൂപ വര്‍ധിച്ച് 57,040 രൂപയിലാണ് തിങ്കളാഴ്ചയിലെ വില. ഒരു ഗ്രാമിന് 15 രൂപ കൂടി 7,115 രൂപയിലെത്തി. ഡിസംബര്‍ മാസത്തില്‍ ഒന്‍പത് ദിവസം പിന്നിടുമ്പോള്‍‍ സ്വര്‍ണവില കൂടിയും കുറഞ്ഞുമാണ് രേഖപ്പെടുത്തിയത്. 57,200 രൂപയില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം 56,720, 57,040 രൂപയിലേക്ക് താഴ്ന്ന് പിന്നീട് 57,120 രൂപയിലേക്കും വര്‍ധിച്ച ശേഷമാണ് വെള്ളിയാഴ്ച 56,920 രൂപയിലേക്ക് സ്വര്‍ണ വില താഴ്ന്നത്. ഇവിടെ നിന്നാണ് തിങ്കളാഴ്ച (ഇന്ന്) കൂടിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
കേരളത്തില്‍ ഇന്ന് 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍ ആഭരണം വാങ്ങാന്‍ 64,670 രൂപയിലധികം നല്‍കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്ടി എന്നിവ ചേർത്തുള്ള വിലയാണിത്. 5, 10 ശതമാനം പണിക്കൂലിയില്‍ സാധാരണ സ്വര്‍ണാഭരണം ലഭിക്കും. 45 രൂപയാണ് ഹാള്‍മാര്‍ക്ക് ചാര്‍ജ്. ഇതിന് 18 ശതാമാനം ജിഎസ്ടി സഹിതം 53.10 രൂപ നല്‍കണം. ഇതെല്ലാം ചേര്‍ത്ത തുക കൂടാതെ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. സ്വര്‍ണ വില 2025 ല്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് നിക്ഷേപ സ്ഥാപമായ ഗോള്‍ഡ്മാന്‍ സാച്ചിന്‍റെ വിലയിരുത്തല്‍. വിദേശ കേന്ദ്ര ബാങ്കുകളുടെ ശക്തമായ വാങ്ങലും യുഎസ് വ്യാപാര യുദ്ധങ്ങളും ഇടിഎഫുകളുടെ വാങ്ങലുമാണ് സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍. സ്വര്‍ണ വില 3,150 ഡോളറിലേക്ക് എത്തിയാല്‍ കേരളത്തില്‍ സ്വര്‍ണ വില 60,000 രൂപ കടക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *