Posted By ashwathi Posted On

പ്രവാസികൾക്ക് ഇതാ ഒരു മികച്ച അവസരം ഒരുക്കി യുഎഇ; ‘രാജ്യത്തിൻ്റെ ജിഡിപിയും വളരും’

പ്രവാസികൾക്ക് ഇതാ ഒരു മികച്ച അവസരം ഒരുക്കി രാജ്യം. 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ലൈഫ് സയൻസ് മേഖലയിൽ 10 വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി അബുദാബി. 2035 ഓടെ ഈ ലക്ഷ്യം നടപ്പിലാക്കാനാണ് പദ്ധതിയെന്ന് അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ആരോഗ്യവകുപ്പ് ചെയർമാനുമായ മൻസൂർ അൽ മൻസൂരി പറഞ്ഞു. അബുദാബിയുടെ ജിഡിപിയിലേക്ക് 10,000 കോടിയിലേറെ ദിർഹം സംഭാവന ചെയ്യാൻ ലൈഫ് സയൻസ് മേഖലയ്ക്കു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂക്ഷ്മാണുക്കൾ, സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവ ഉൾക്കൊള്ളുന്ന ജീവജാലങ്ങളെയും ജീവിത പ്രക്രിയകളെയും കുറിച്ചുള്ള പഠനമാണ് ലൈഫ് സയൻസ്. ബയോളജി, അനാട്ടമി, ആസ്ട്രോബയോളജി, ബയോടെക്നോളജി എന്നീ 4 അടിസ്ഥാന ശാഖകളും ഒട്ടേറെ ഉപശാഖകളുമുണ്ട്. ഈ വർഷം 25% കൂടുതൽ സ്ഥാപനങ്ങൾ 180ലധികം ക്ലിനിക്കൽ പഠനങ്ങളുമായി തലസ്ഥാനത്തെ ലൈഫ് സയൻസിനെ സജീവമാക്കിയതായും അദ്ദേഹം പറഞ്ഞു. ആരോഗ്യമുള്ള ജനത, മികച്ച സേവനം, അത്യാധുനിക സാങ്കേതികവിദ്യ എന്നീ മൂന്ന് തൂണുകളെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *