
ഒന്‍പത് വയസുകാരിയെ വാഹനമിടിച്ച് ദുബായിലേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ വീണ്ടും കേസ്
കോഴിക്കോട്: ഒന്‍പത് വയസുകാരിയെ വാഹനമിടിച്ച് ദുബായിലേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ വീണ്ടും കേസ്. വ്യാജ വിവരങ്ങള്‍ നല്‍കി ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് പണം തട്ടിയെടുത്തതിനാണ് പ്രതിയായ ഷെജീലിനെതിരെ കേസെടുത്തത്. വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A കാർ മതിലിലിടിച്ച് കേടുപാട് പറ്റിയെന്ന് കാണിച്ചാണ് 30,000 രൂപ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് നഷ്ടപരിഹാരമായി വാങ്ങിയത്. നാദാപുരം പോലീസാണ് കേസെടുത്തത്. ചോറോട് കാറിടിച്ച് പരിക്കേറ്റ ദൃഷാന ഇപ്പോഴും കോമയില്‍ കഴിയുകയാണ്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷജീൽ ആണ് വാഹനമോടിച്ചിരുന്നതെന്ന് കണ്ടെത്തിയത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. വിദേശത്തുള്ള ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടരുകാണ്.
Comments (0)