Posted By saritha Posted On

UAE private Companies Guidelines: തൊഴിലാളികളെ, നിങ്ങള്‍ക്ക് അറിയാമോ ഉടമകള്‍ക്ക് നിങ്ങളോടുള്ള ഉത്തരവാദിത്തം; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ

അബുദാബി: തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. ജീവനക്കാരുടെ വിശദാംശങ്ങള്‍ അടങ്ങിയ ഫയലുകള്‍ അവരുടെ സേവനം അവസാനിച്ച് രണ്ട് വര്‍ഷം വരെ പരിപാലിക്കണമെന്നാണ് സ്വകാര്യ കമ്പനി ഉടമകള്‍ക്കുള്ള പ്രധാന നിര്‍ദേശം. തൊ​ഴി​ലാ​ളി​യു​ടെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ള്‍ പി​ടി​ച്ചു​വ​യ്ക്കാ​നോ തൊ​ഴി​ല്‍ ക​രാ​ര്‍ അ​വ​സാ​നി​ച്ചശേ​ഷം രാ​ജ്യം വി​ടാ​ന്‍ നി​ര്‍ബ​ന്ധി​ക്കു​ക​യോ ചെ​യ്യ​രു​തെന്നും മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പ​രി​ശീ​ല​നം, പി​ഴ​ക​ൾ, പാ​രി​തോ​ഷി​ക​ങ്ങ​ള്‍ തു​ട​ങ്ങി​യ തൊ​ഴി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്ക​ണം, നി​യ​മ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കുകയോ അ​തി​നാ​വ​ശ്യ​മാ​യ പ​ണ​മോ ശ​മ്പ​ള​ത്തി​ന് പു​റ​മേ ന​ല്‍ക​ണം, തൊ​ഴി​ലാ​ളി​കള്‍ക്ക് പ​രി​ശീ​ല​ന​വും പു​ന​ര​ധി​വാ​സ​വും ശാ​ക്തീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ന​ല്‍ക​ണം, ജോ​ലി​ക്കി​ടെ​യു​ണ്ടാ​വു​ന്ന പ​രി​ക്കു​കള്‍ അ​സു​ഖ​ങ്ങള്‍ എന്നിവയില്‍നിന്ന് ജീ​വ​ന​ക്കാ​ര്‍ക്ക് മ​തി​യാ​യ പ​രി​ര​ക്ഷ​ണം, അ​പാ​യ​ങ്ങ​ളി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍ക്കു​ന്ന​തി​ന് ബോ​ധ​വ​ല്‍ക്ക​ര​ണ​വും പ​രി​ശീ​ല​ന​വും എന്നിവ രാജ്യത്തെ സ്വകാര്യ കമ്പനി ഉടമകള്‍ ഉറപ്പാക്കേണ്ടതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ തൊഴിലാളികളുടെ പ​രി​ശോ​ധ​ന ന​ട​ത്തുകയും തൊ​ഴി​ലാ​ളി​ക​ള്‍ക്ക് രാ​ജ്യ​ത്തെ നി​യ​മ​ത്തി​ന​നു​സൃ​മാ​യ ചി​കി​ത്സ ന​ല്‍കു​ക​യും ഇ​തി​ന്‍റെ ചെ​ല​വ് സ്ഥാ​പ​നം വ​ഹി​ക്കു​ക​യും വേ​ണം. ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാണിത്. തൊ​ഴി​ലി​ന്‍റെ സ്വ​ഭാ​വ​ത്തി​ന​നു​സൃ​ത​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും രീ​തി​ക​ളു​മാ​ണോ ത​ങ്ങ​ള്‍ക്കു​ള്ള​തെ​ന്നും കൂ​ടാ​തെ ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു തൊ​ഴി​ലാ​ളി​ക​ള്‍ ബോ​ധ​വാ​ന്‍മാ​ര്‍ ആ​ണോ​യെ​ന്നും സ്ഥാ​പ​നം ഉ​റ​പ്പു​വ​രു​ത്തേണ്ടത് പ്രധാനമാണ്. ജീ​വ​ന​ക്കാ​രു​ടെ ഇ​ന്‍ഷു​റ​ന്‍സി​ന്‍റെ​യും ഗാ​ര​ന്‍റി​ക​ളു​ടെ​യും ചെ​ല​വ് കമ്പനിയാണ് വ​ഹി​ക്കേണ്ടത്. മ​റ്റു​ള്ള​വ​ര്‍ക്ക് വേ​ണ്ടി ജോ​ലി ചെ​യ്യാ​ന്‍ തൊ​ഴി​ലാ​ളി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്. അനുവദിക്കുന്നുണ്ടെങ്കില്‍ തൊ​ഴി​ല്‍ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ക്ക​നു​സൃ​ത​മാ​യിരിക്കണം. തൊ​ഴി​ല്‍ ക​രാ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റില്‍ ജോ​ലി​ക്കു ചേ​ര്‍ന്ന തീ​യ​തി​യും അ​വ​സാ​നി​പ്പി​ച്ച തീ​യ​തി​യും ആ​കെ​യു​ള്ള തൊ​ഴി​ല്‍ കാ​ല​യ​ള​വും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. മാത്രമല്ല, ഇത് സൗ​ജ​ന്യ​മാ​യിരിക്കണം. തൊഴിലാളിക്ക് മറ്റ് ജോലികള്‍ ലഭിക്കുന്നതിന് തടസമാകുന്ന തരത്തില്‍ പരിചയ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകാന്‍ പാടില്ല. തൊ​ഴി​ലാ​ളി​യു​ടെ മ​ട​ക്ക​യാ​ത്ര​യു​ടെ ചെ​ല​വ് സ്ഥാ​പ​നം വ​ഹി​ക്ക​ണം. തൊ​ഴി​ലാ​ളി മ​റ്റേ​തെ​ങ്കി​ലും തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ലേ​ക്ക് ജോ​ലി മാ​റു​ക​യോ അ​ല്ലെ​ങ്കി​ല്‍ തൊ​ഴി​ലാ​ളി​യു​ടെ കു​ഴ​പ്പം മൂ​ലം ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ടു​ക​യോ ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ ഈ ​വ്യ​വ​സ്ഥ തൊ​ഴി​ലു​ട​മ പാ​ലി​ക്കേ​ണ്ട​തി​ല്ല. തൊ​ഴി​ലാ​ളി​യാ​വ​ണം ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ യാ​ത്രാ​ച്ചെ​ല​വ് വ​ഹി​ക്കേ​ണ്ട​ത്. തൊഴില്‍ മന്ത്രാലയം അംഗീകരിച്ച കരാര്‍ ഫോറത്തില്‍ തൊഴില്‍ ഓഫര്‍ ലഭിച്ചിരിക്കണം. പെ​ര്‍മി​റ്റ് ഇ​ഷ്യൂ ചെ​യ്യാ​ന്‍ അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ അ​ത് തൊ​ഴി​ല്‍ വാ​ഗ്ദാ​ന​ത്തി​ന് സ​മാ​ന​മാ​യി​രി​ക്കു​ക​യും വേ​ണം. തൊ​ഴി​ല്‍ കരാറി​ല്‍ പ​രാമര്‍ശിച്ചിട്ടുള്ളതി​നേ​ക്കാ​ള്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ തൊ​ഴി​ലാ​ളി​ക്ക്​ നല്‍കാം. തൊ​ഴി​ല്‍ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ക്കും മ​ന്ത്രാ​ല​യ തീ​രു​മാ​ന​ങ്ങ​ള്‍ക്കും വി​രു​ദ്ധ​മ​ല്ലാ​ത്ത വിധത്തില്‍ ക​രാ​റി​ല്‍ അ​നു​ബ​ന്ധ​ങ്ങ​ള്‍ ചേ​ര്‍ക്കാം. മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച തൊ​ഴി​ല്‍ വാ​ഗ്ദാ​ന ഫോ​റ​ത്തി​ല്‍ ബാ​ര്‍കോ​ഡ് ഉ​ണ്ടാ​കുന്നതാണ്. അത് പരിശോധിക്കേണ്ടതാണ്. ആ​ധി​കാ​രി​ക​ത അറിയാന്‍ 600590000 എ​ന്ന ന​മ്പ​രി​ല്‍ വി​ളി​ച്ചോ മ​ന്ത്രാ​ല​യ​ത്തിന്‍റെ വെ​ബ്‌​സൈ​റ്റ് മു​ഖേ​ന​യോ സ്മാ​ര്‍ട്ട് ആ​പ്ലി​ക്കേ​ഷ​ന്‍ മു​ഖേ​ന​യോ ഉ​റ​പ്പു​വ​രു​ത്താം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *