
UAE Lottery: വമ്പന്‍ തുകയുടെ ഭാഗ്യം, ഇന്ത്യക്കാരെ തുണച്ചോ, യുഎഇ ലോട്ടറിയില്‍ ഒന്നും രണ്ടും സമ്മാനം നേടിയത്…
UAE Lottery ദുബായ്: ഏറെ ആവേശത്തോടെ കാത്തിരുന്ന യുഎഇ ലോട്ടറിയില്‍ ഒടുവില്‍ നിരാശ. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 100 മില്യണ്‍ ദിര്‍ഹവും രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹവും ആരും നേടിയില്ല. എന്നാല്‍, മറ്റ് സമ്മാനങ്ങള്‍ 29,000 ത്തിലധികം പേര്‍ക്ക് നേടാനായി. ഒട്ടേറെ ഇന്ത്യക്കാർ ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും ആർക്കും ഒന്നാം സമ്മാനം നേടാനായില്ല. ഡിസംബര്‍ 14 (ഇന്നലെ) നാണ് യുഎഇ നറുക്കെടുപ്പ് നടന്നത്. നാല് പേർ ഒരുലക്ഷം ദിർഹം സമ്മാനം നേടി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A 211 പേർ 1,000 ദിർഹം വീതം സ്വന്തമാക്കി. 28,858 പേർ അഞ്ചാം സമ്മാനമായ 100 ദിർഹം നേടി. നിരവധി ആളുകളാണ് നറുക്കെടുപ്പ് യൂട്യൂബ് വഴി കണ്ടത്. വിജയിച്ച നമ്പരുകൾ 26, 19, 9, 11, 18, 17, 7 എന്നിവ ആയിരുന്നു. ആതിഥേയരായ ഡയാല മക്കിയും ചാഡി ഖലഫും ഇംഗ്ലിഷിലും അറബികിലും നറുക്കെടുപ്പും അതിന്‍റെ നിയമങ്ങളും വിശദീകരിച്ചു. സാധാരണ യുഎഇയിലെ ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരെ തേടിയാണ് ഭാഗ്യമെത്താറ്.
Comments (0)