UAE Bus Accident: യുഎഇയില്‍ ബ്രേക്ക്​ നഷ്ടപ്പെട്ട ബസ് മറിഞ്ഞ് അപകടം; ഒന്‍പത് തൊഴിലാളികള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്

UAE Bus Accident അബുദാബി: ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡില്‍ തെന്നിമാറി മറിഞ്ഞ് അപകടം. യുഎഇയിലെ ഖോര്‍ഫുക്കാനിലാണ് തൊഴിലാളികള്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സമീപത്തെ എമിറേറ്റിൽ നിന്ന് തൊഴിലാളികളുമായി ഖോർഫുക്കാനിലേക്ക് വന്നതായിരുന്നു ബസ്. പരിക്കേറ്റവരെ ഖോർഫുക്കാൻ ആശുപത്രിയിലേക്ക് മാറ്റി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഖോർഫുക്കാൻ ടണലിന് സമീപത്തെ റൗണ്ട് എബൌട്ടിന് സമീപമാണ് അപകടം. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേര്​ വിവരങ്ങൾ വ്യക്​തമായിട്ടില്ല. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇറക്കത്തിൽ ബ്രേക്ക്​ നഷ്ടപ്പെട്ട ബസ്​ ​റോഡിൽ തെന്നിമാറിയ ശേഷം മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം നടന്ന ഉടനെ ഖോർഫക്കാൻ പോലീസ്​ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ഊർജിതമാക്കുകയും ചെയ്തു. ഒന്‍പത്​ പേരും സംഭവസ്ഥലത്തുവെച്ച്​ തന്നെ മരണപ്പെട്ടെന്നാണ്​ വിവരം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy