lorry owner manaf new video റിയാദ്: ഉംറ ചെയ്യാനെത്തിയ അറബി തങ്ങളുടെ പാത്രത്തില്‍നിന്ന് ഒരു മടിയുമില്ലാതെ ഭക്ഷണം കഴിച്ചതായി ലോറി ഉടമ മനാഫ്. ഉംറ നിര്‍വഹിക്കാന്‍ താന്‍ സൗദിയിലെത്തിയപ്പോള്‍ ഒരു പ്ലേറ്റില്‍ നിന്ന് എല്ലാവരും കൂടി ഭക്ഷണം കഴിക്കുന്നത് കണ്ട് സന്തോഷം തോന്നിയെന്ന് മനാഫ് പറഞ്ഞു. ഒരു മന്തി പാത്രത്തില്‍ നിന്ന് എല്ലാവരും കൂടി ഒന്നിച്ച് കൈയിട്ട് വാരി കഴിക്കുന്ന വിഡിയോ സഹിതം പങ്കുവച്ചാണ് മനാഫിന്റെ പോസ്റ്റ്. സൗദിയിലുള്ള മലയാളികളെ കണ്ട് പഠിക്കണമെന്ന് മനാഫ് വീഡിയോയിലൂടെ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ‘ഉംറ ചെയ്യാന്‍ വന്നതാണ് ഞാന്‍. ഒരു പാത്രത്തില്‍ നിന്നാണ് എല്ലാവരും ഇവിടെ ഭക്ഷണം കഴിക്കുന്നത്. ആരെ വിളിച്ചാലും ഒരു പ്ലേറ്റില്‍നിന്ന് എല്ലാവരും കൂടി ഭക്ഷണം കഴിക്കും. സൗദിയിലുള്ള മലയാളികളെ കണ്ടു പഠിക്കണം. ഞങ്ങളുടെ കൂടെ വന്ന് ഒരു അറബിയും മടി കാണിക്കാതെ ഭക്ഷണം കഴിച്ചു. എല്ലാവരും അത് കണ്ട് പഠിക്കണം’ മനാഫിന്റെ വാക്കുകള്‍. വീഡിയോയ്ക്ക് താഴെ വിമര്‍ശനാത്മകമായ കമന്റുകളും കാണപ്പെട്ടു.
Lorry Owner Manaf New Video: ‘ഉംറയ്ക്കിടെ അറബി ഞങ്ങളുടെ പ്ലേറ്റില്‍നിന്ന് മടിയില്ലാതെ ഭക്ഷണം കഴിച്ചു, എല്ലാവരും കണ്ട് പഠിക്കണം’; അനുഭവം പങ്കുവെച്ച് മനാഫ്
Advertisment
Advertisment