UAE Gold Rate Today അബുദാബി: സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടെങ്കില്‍ വേഗം യുഎഇയിലേക്ക് പറന്നോ. ചൊവ്വാഴ്ച രാവലെ വ്യാപാരം തുറക്കുമ്പോള്‍ സ്വർണ വില ഗ്രാമിന് 1.5 ദിർഹം കുറഞ്ഞു. രാവിലെ ഒന്‍പത് മണിക്ക് യുഎഇയിൽ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 321.0 ദിർഹമായി കുറഞ്ഞു. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 322.5 ദിർഹമായിരുന്നു. 22, 21, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് യഥാക്രമം 297.25, 287.75, 246.75 ദിര്‍ഹം എന്നിങ്ങനെയാണ് കുറഞ്ഞത്. ആഗോളതലത്തിൽ സ്വർണം ഔൺസിന് 2,651.11 ഡോളറിലാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A 2025 അവസാനത്തോടടുക്കുമ്പോള്‍ സ്വര്‍ണവിലയില്‍ രാജ്യത്ത് ഇടിവ് സംഭവിക്കുകയാണ്. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ സ്വർണ്ണ വിലയിൽ ഔൺസിന് 70 ഡോളറിന്റെ ഇടിവായിരുന്നു അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയത്. അതേസമയം, കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് വില കൂടി. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വർണത്തിന് പവന് 80 രൂപ വർധിച്ച് 57,200 രൂപയായി. കഴിഞ്ഞ ദിവസത്തെ നിരക്ക് 57,120 രൂപയായിരുന്നു. ഗ്രാമിന് വില 10 രൂപയുടെ വർധനവോടെ കഴിഞ്ഞ ദിവസത്തെ 7,140 രൂപയില്‍നിന്ന് 7,150 രൂപയായി.
Home
dubai
UAE Gold Rate Today: സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ? പ്രവാസികള്‍ക്കിത് നല്ല സമയം, യുഎഇയില്‍ കുറഞ്ഞത്…
Related Posts

Al Barsha fire: യുഎഇയിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം ; കെട്ടിടം ഒഴിഞ്ഞു, താമസക്കാർ സുഹൃത്തുക്കൾക്കൊപ്പം പോയി
