
UAE Kerala Gold Rate: സ്വര്‍ണവില: യുഎഇയിലെയും കേരളത്തിലെയും ഇന്നത്തെ നിരക്ക് അറിയാം
UAE Kerala Gold Rate അബുദാബി, തിരുവനന്തപുരം: യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞപ്പോള്‍ കേരളത്തില്‍ കൂടി. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് യുഎഇയിലും പ്രകടമാണ്. ദുബായില്‍ ചൊവ്വാഴ്ച ഗ്രാമിന് 1.5 ദിർഹം വരെ കുറഞ്ഞു. 24 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 321.0 ദിർഹമായാണ് കുറഞ്ഞത്. 322.5 ദിർഹമായിരുന്നു തിങ്കളാഴ്ചത്തെ വില. 22 ഗ്രാമിന് 1.25 ദിർഹം കുറഞ്ഞ് 297.25 ആയപ്പോള്‍ 18 കാരറ്റിന് 246.75 ദിർഹവുമായി. സംസ്ഥാനത്ത് ഇന്ന് (ഡിസംബര്‍ 18) 22 കാരറ്റ് സ്വർണത്തിന് പവന് 80 രൂപ വർധിച്ച് 57,200 രൂപയായി. 57,120 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് വില 10 രൂപ വർധിച്ച് കഴിഞ്ഞ ദിവസത്തെ 7,140 രൂപയില്‍നിന്ന് 7,150 ലേക്കായി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഇന്ന് കേരളത്തിലെയും യുഎഇയിലെയും സ്വര്‍ണവില പരിശോധിക്കുമ്പോള്‍ വലിയ വ്യത്യാസമാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് വില 7150 രൂപയാണ്. ദുബായില്‍ 6873 (297.25) രൂപ മാത്രമാണ്. ഒരു പവന് (57200-54984) 2216 രൂപയുടെ വ്യത്യാസമാണ് വരുന്നത്. പണിക്കൂലിയിലെ വ്യത്യാസം കൂടെ വരുമ്പോള്‍ യുഎഇയില്‍നിന്ന് സ്വർണം വാങ്ങുന്നത് കൂടുതല്‍ ലാഭകരമാണ്. യുഎഇയില്‍ പണിക്കൂലി വളരെ കുറവാണ്. കേരളത്തില്‍ സ്വാഭാവികമായും അഞ്ച് മുതല്‍ 20 ശതമാനം വരെയാണ് പണിക്കൂലിയായി വാങ്ങുന്നത്. പണിക്കൂലിയോടൊപ്പം ജിഎസ്ടിയും ഹോള്‍മാർക്കിങ് ചാർജും കൂടിയാകുമ്പോള്‍ 57,200 രൂപയാണ് വിപണി വിലയെങ്കിലും സ്വർണാഭരണമായി വാങ്ങുമ്പോള്‍ നിരക്ക് 62,000 വരെയായി ഉയരും. ഈ നേട്ടം യുഎഇയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ സ്വന്തമാക്കുമെന്ന് ഉറപ്പാണ്.
Comments (0)