
വിമാനം പറന്നുയര്‍ന്നു, ടയര്‍ കഷണം റണ്‍വേയില്‍; സംഭവം കേരളത്തില്‍…
Air India Flight നെടുമ്പാശേരി: വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ ടയര്‍ കഷണം റണ്‍വേയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടയറാണ് റണ്‍വേയില്‍ കണ്ടെത്തിയത്. പിന്നാലെ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി. ഇന്നലെ രാവിലെ (ഡിസംബര്‍ 18, ചൊവ്വാഴ്ച) യാണ് ഇവിടെ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്‍റെ കൊച്ചി – ബഹ്റൈൻ വിമാനത്തിന്‍റെ ടയറിന്‍റെ കഷണം കണ്ടെത്തിയത്. രണ്ട് മണിക്കൂറോളം പറന്ന ശേഷമാണ് അടിയന്തര സുരക്ഷാ സന്നാഹങ്ങളോടെ വിമാനം തിരിച്ചിറക്കിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A വിമാനം രാവിലെ 10.45നാണ് പുറപ്പെട്ടത്. ഇതിനുശേഷം റൺവേയിൽ നടത്തിയ പരിശോധനയിൽ വിമാനത്തിന്‍റെ ടയറിന്‍റെ കഷണങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന്, വിവരം എയർ ട്രാഫിക് കൺട്രോൾ ടവർ വഴി പൈലറ്റിനെ അറിയിച്ചു. എന്നാല്‍, വിമാനം 40 മിനിറ്റോളം പറന്നിരുന്നു. ടയറിന്‍റെ വലിയ കഷണമാണ് റണ്‍വേയില്‍നിന്ന് ലഭിച്ചത്. അതിനാൽ, ടയറിന് കാര്യമായ തകരാർ സംഭവിച്ചിരിക്കുമോയെന്ന് ആശങ്ക ഉണ്ടായിരുന്നു. വിമാനം കൊച്ചിയിൽ തന്നെ തിരിച്ചിറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. 12.35നാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. 105 യാത്രക്കാരും എട്ട് വിമാനജീവനക്കാരും ഉള്‍പ്പെടെ 113 ആളുകളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് പകരം വിമാനത്തില്‍ 2.45ന് ബഹ്റൈനിലേക്ക് അയച്ചു.
Comments (0)