Posted By saritha Posted On

UAE Travelers: യുഎഇ യാത്രക്കാരെ… അവസാനനിമിഷം യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഇക്കാര്യങ്ങളില്‍ ചെലവ് കൂടും

UAE Travelers അബുദാബി: തണുപ്പ് കാലം ആസ്വദിക്കാന്‍ വിദേശരാജ്യങ്ങളില്‍ അടിച്ചുപൊളിക്കാനാണ് ഭൂരിഭാഗം പേരുടെയും ആഗ്രഹം. അതിനായി നേരത്തെ കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുണ്ട്. എന്നാല്‍, അവസാനനിമിഷം യാത്ര പ്ലാന്‍ ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം ഉയര്‍ന്ന ചെലവായിരിക്കും. പോകുന്ന രാജ്യം, താമസം, വിമാനടിക്കറ്റ്, ഹോട്ടലുകൾ, വിസ ലഭ്യത തുടങ്ങിയ ഘടകങ്ങൾ കാരണം നിരക്കുകൾ പലപ്പോഴും 15 മുതൽ 20 ശതമാനം വരെ വർദ്ധിക്കും. ശൈത്യകാല മാസങ്ങൾ, പ്രത്യേകിച്ച് ഡിസംബർ പകുതി മുതൽ ജനുവരി ആദ്യം വരെയുള്ള മാസങ്ങൾ, സ്കൂളുകൾ അടയ്ക്കുകയും നിരവധി താമസക്കാർ ക്രിസ്മസ്, പുതുവത്സരം എന്നിവയ്ക്കായി വിദേശത്തേക്ക് പോകുകയും ചെയ്യുന്നതിനാൽ കൂടുതൽ ചെലവേറിയതാകും യാത്ര. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ചെലവ് ഉയര്‍ന്നിട്ടും, ഈ അവധിക്കാലത്ത് യുഎഇയിലെ നിരവധി താമസക്കാർ ഇപ്പോഴും അവസാനനിമിഷ യാത്രകൾ തെരഞ്ഞെടുക്കുന്നതായി ട്രാവൽ ഏജൻ്റുമാർ റിപ്പോർട്ട് ചെയ്യുന്നു. വിമാനടിക്കറ്റ്, ഹോട്ടൽ ബുക്കിങ് നിരക്കുകൾ എന്നിവയ്ക്കാണ് സാധാരണ ഉയര്‍ന്ന ഡിമാന്‍ഡ്. ലക്ഷ്യസ്ഥാനത്തെയും സമയപരിമിതികളെയും ആശ്രയിച്ച്, മുൻകൂറായി ബുക്ക് ചെയ്യുന്നവരേക്കാൾ 15-20 ശതമാനം അധികമായി അവസാന നിമിഷ യാത്രക്കാർക്ക് ചെലവാക്കേണ്ടി വരുന്നു. സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ സ്ഥിരമായി ജനപ്രിയമായ നഗരങ്ങളായതിനാല്‍, യുഎഇ യാത്രക്കാർക്ക് യൂറോപ്പ് മികച്ച വിനോദകേന്ദ്രങ്ങളുടെ പട്ടികയില്‍ തുടരുന്നു. ശൈത്യകാലത്ത് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 10-12 ശതമാനം വർധനയും ശൈത്യകാല ആകർഷണത്തിനും ഉത്സവാഘോഷങ്ങൾക്കും പേരുകേട്ട ഫിൻലാൻഡ്, ഓസ്ട്രിയ, ബാൽക്കൻ രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ യാത്രക്കാര്‍ക്ക് താത്പര്യം വർധിച്ചതായും മുസാഫിർ ഡോട്ട് കോമിലെ ഓപ്പറേഷൻസ് വിപി റാഷിദ സാഹിദ് ചൂണ്ടിക്കാട്ടി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *