
Kerala to UAE Flight: പ്രവാസികള്‍ക്ക് ഏറെ ആശ്വാസം; യുഎഇയിലേക്ക് പുതിയ വിമാനസര്‍വീസുമായി പ്രമുഖ എയര്‍ലൈന്‍; സമയക്രമം അറിയാം
Kerala to UAE Flight അബുദാബി: കേരളത്തില്‍നിന്ന് യുഎഇയിലേക്ക് പുതിയ വിമാനസര്‍വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഈ മാസം 21 മുതല്‍ കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോയുടെ സര്‍വീസ് ആരംഭിക്കും. ജനുവരി 16 വരെയാണ് സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട് നിന്ന് പുലര്‍ച്ചെ 1.55 ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4.35 ന് അബുദാബിയിലെത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A തിരിച്ച് രാവിലെ 5.35 ന് അബുദാബിയില്‍നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10.50 ന് കോഴിക്കോടെത്തും. പുതിയ സര്‍വീസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആവശ്യത്തിന് യാത്രക്കാരുണ്ടായാൽ ഈ സർവീസ് തുടരാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോഴിക്കോടുനിന്ന് അബുദാബിയിലേക്ക് 468 ദിർഹം, അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് 391 ദിർഹം എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞനിരക്ക്. നിലവില്‍ ദുബായിൽനിന്ന് കോഴിക്കോടേക്ക് ഇന്‍ഡിഗോ സര്‍വിസ് നടത്തുന്നുണ്ട്. നേരത്തെ അബുദാബി, ഷാർജ എന്നിവിടങ്ങളില്‍നിന്ന് കോഴിക്കോടേക്ക് നേരിട്ടുള്ള സർവിസ് നടത്തിയിരുന്നു.
Comments (0)