Advertisment
Malayali Accident Death കണ്ണൂര്‍: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളക്കൈ സിദ്ദിഖ് നഗറിലെ സിപി മുബഷിര്‍ (28) ആണ് മരിച്ചത്. ഷാര്‍ജയില്‍ വെച്ചാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. ഷാർജയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന മുബഷിർ ബൈക്കിൽ പോകുമ്പോൾ അപകടത്തിൽ പ്പെടുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഒരുവർഷം മുൻപാണ് ഗൾഫിലേക്ക് മുബഷിര്‍ പോയത്. പിതാവ് പരേതനായ കൊല്ലാടത്ത് മുസ്തഫ. മാതാവ് സുലൈഖ. ഭാര്യ നസ്രീന (ഇരിണാവ്). സഹോദരങ്ങൾ: മുനവീർ, മുർഷിദ. രണ്ടാഴ്ച പ്രായമുള്ള കുഞ്ഞുണ്ട്. കബറടക്കം ഇന്ന് 12മണിയ്ക്ക് പെരുന്തിലേരി ബോട്ടുകടവ് ജുമാമസ്ജിദിൽ വെച്ച് നടക്കും.
Advertisment