
ടാക്സിക്ക് ചാര്‍ജ് പോലുമാകില്ല വന്‍ സൗകര്യം, യുഎഇയില്‍ വരുന്നു….
ദുബായ്: ഗതാഗതചെലവ് കുറയ്ക്കാന്‍ പുതിയ സൗകര്യം ഒരുക്കി ആര്‍ടിഎ. കാറുകള്‍ മാത്രമല്ല മിനി ബസുകളെയും ഇനി ഓട്ടത്തിനായി വിളിക്കാം. ഒരേ ദിശയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഇത് ഏറെ ഗുണപ്പെടും. സ്മാർട് ആപ്ലിക്കേഷൻ വഴിയാണ് ബുക്ക് ചെയ്യാനാകുക. Citylink Shuttle, DrivenBus,Fluxx Daily എന്നീ സ്മാർട് ആപ്പുകൾ ഉപയോഗിക്കാം. ഒരു കാറില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളെക്കാള്‍ അധികം ഉണ്ടെങ്കിൽ മിനി ബസിൽ ഒരുമിച്ച് യാത്ര ചെയ്യാം. ടാക്സിക്ക് കൊടുക്കുന്ന ചാര്‍ജ് പോലുമാകില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ആദ്യ ഘട്ടത്തിൽ ദെയ്റയിൽനിന്ന് ആരംഭിക്കുന്ന സർവീസ് ബിസിനസ് ബേ, ദുബായ് മാൾ, മിർദിഫ്, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിലേക്കാണ് യാത്ര ചെയ്യുക. പില്‍ക്കാലത്ത് മറ്റു സ്ഥലങ്ങളിലേക്കും മിനി പൂൾ സർവീസ് വരുമെന്ന് ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്റോസിയാൻ അറിയിച്ചു. മിനി ബസുകൾ മാസം, ആഴ്ച, ദിവസ വാടകയ്ക്ക് ലഭിക്കും. ആവശ്യക്കാരുടെ എണ്ണം അനുസരിച്ചാണ് മിനി ബസുകൾ സർവീസ് നടത്തുക. യാത്രക്കാരുടെ എണ്ണം, ദൂരം എന്നിവ ആശ്രയിച്ചാകും ഏത് വാഹനം ഉപയോഗിക്കണം എന്ന് തീരുമാനിക്കുക. സർവീസ് നടത്തുന്ന 20 മിനി ബസുകളില്‍ 13 മുതല്‍ 30 വരെ സീറ്റുകൾ ഉണ്ടാകും.
Comments (0)