
അറിഞ്ഞോ; യുഎഇ ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് വന്‍ കിഴിവോടെ സര്‍വീസുമായി ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍
ദുബായ്: യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് വന്‍ കിഴിവോടെ വിമാനസര്‍വീസുമായി ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍. ഡിസംബര്‍ 20 ആയിരുന്നു കിഴിവോടെ ടിക്കറ്റ് വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നത്. വെറും 200 ദിർഹം മുതല്‍ ദുബായ് ഉള്‍പ്പെടെ വിവിധ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ഇന്ത്യയുടെ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍ വഴിയാണ് ഈ സൗകര്യം. ഡിസംബര്‍ 20 നുള്ളില്‍ ഇൻഡിഗോയിലോ എയർലൈനിൻ്റെ ആപ്പിലോ ഓൺലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് കിഴിവ് ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഈ കിഴില്‍ ജനുവരി ഒന്ന്, ബുധനാഴ്ച മുതൽ മെയ് 31 ശനിയാഴ്ച വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാം. കൂടാതെ, ദുബായ്, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള കുറഞ്ഞ നിരക്കുകളും ഉൾപ്പെടുന്നു. ഇന്ത്യയിൽനിന്ന് ദുബായിലേക്കുള്ള ഫ്ലൈറ്റുകൾ വളരെ ജനപ്രിയമാണ്. വർഷത്തിലെ ആദ്യ ഒന്‍പത് മാസങ്ങളിൽ ഏകദേശം 9 ദശലക്ഷം യാത്രക്കാര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോകുന്നുണ്ട്. വിവിധ രാജ്യങ്ങളിലേക്കുള്ള വൺ-വേ വിമാനസര്‍വീസുകൾക്ക് ഏകദേശം 200 ദിർഹം മുതൽ നിരക്ക് ആരംഭിക്കും. എന്നാൽ, ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നുള്ള വിൽപനയിൽ ദുബായ് വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് ഏകദേശം 600 ദിർഹം ആണ്. ഇൻഡിഗോയുമായുള്ള കണക്ടിങ്, കോഡ്ഷെയർ ഫ്ലൈറ്റുകൾക്ക് ഇത് ബാധകമല്ല.
Comments (0)