
‘ഇത് കുറച്ച് കൂടുതലാ, ഒരു ഷര്‍ട്ട് ഇടായിരുന്നു’; കല്ല്യാണച്ചെക്കനും പെണ്ണിനും കൂട്ടുകാര്‍ കൊടുത്തത് എട്ടിന്‍റെ പണി
കല്യാണത്തിന് കൂട്ടുകാരുടെ വക പണി ഉറപ്പാണ്. അത് ചിലപ്പോള്‍ എട്ടിന്‍റെ പണിയുമാകാറുണ്ട്. രസകരമായ വീഡിയോകളും സംഭവങ്ങളും സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ന് വിവാഹിതനായ എനിക്കും എന്‍റെ സ്വന്തം ഭാര്യയ്ക്കും വിവാഹമംഗളാശംസകള്‍ എന്ന് പറഞ്ഞ് കല്യാണ ചെക്കന്‍റെയും പെണ്ണിന്‍റെയും ചിത്രം വച്ചാണ് ഫ്ലക്സാണ് വൈറലായിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A എന്നാലിത് തയ്യാറാക്കിയത് ചെക്കനോ പെണ്ണോ ഒന്നുമല്ല, കൂട്ടുകാരാണ്. ചിത്രത്തില്‍ ചെക്കന്‍ ഷര്‍ട്ട് ധരിക്കാത്ത ചിത്രമാണ് കൂട്ടുകാര്‍ വെച്ചിരിക്കുന്നത്. ഇതാണ് ഈ ഫ്ലക്സില്‍ ഏറെ രസകരമായ കാഴ്ചയും. ചെറുക്കന്‍റെയു പെണ്ണിന്‍റെയും ഫോട്ടോകളോടൊപ്പം അഭിജിത്ത്, അഞ്ജു എന്നീ രണ്ട് പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ‘കൂട്ടുകാര്‍ കൊടുത്ത എട്ടിന്‍റെ പണി, ഇത് കുറച്ച് കൂടുതലാ, ഒരു ഷര്‍ട്ട് ഇടായിരുന്നു, എടാ കണ്ണാപ്പി ഇത് പൊളിച്ചു’, എന്നിങ്ങനെ പോകുന്നു ചിത്രത്തിന് വരുന്ന കമന്‍റുകള്‍.
Comments (0)