UAE Amnesty: പൊതുമാപ്പ് നേടാന്‍ ഒരാഴ്ച മാത്രം; മുന്നറിയിപ്പുമായി യുഎഇ വിമാനടിക്കറ്റ് നിരക്ക് ഇരട്ടിയായി

UAE Amnesty അബുദാബി: യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഏഴ് ദിവസം മാത്രം. ഇനിയും പൊതുമാപ്പ് നേടാത്തവര്‍ ഉടന്‍തന്നെ അപേക്ഷ നല്‍കണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) മുന്നറിയിപ്പ് നല്‍കി. അനധികൃത താമസക്കാർ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. അവസാനദിവസമായ ഡിസംബര്‍ 31നകം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
പൊതുമാപ്പ് കാലാവധി അവസാനിച്ചശേഷം പോകണമെങ്കിൽ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും നൽകേണ്ടിയും വരും. 31ന് ശേഷം യുഎഇയിൽ തുടരുന്ന നിയമലംഘകരെ കണ്ടെത്താൻ ജനുവരി ഒന്നുമുതൽ പരിശോധന ഊർജിതമാക്കും. പിടിക്കപ്പെടുന്നവരിൽനിന്ന് പിഴ ഈടാക്കുകയും ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യും. ഇത്തരക്കാർക്ക് പിന്നീട് ഒരിക്കലും യുഎഇയിലേക്കു തിരിച്ചുവരാനാകില്ല. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു. നിയമലംഘകർക്ക് രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനോ രാജ്യം വിട്ടുപോകാനോ മതിയായ കാലയളവ് നൽകിയതായും പൊതുമാപ്പ് ഇനി നീട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബർ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. എന്നാല്‍, കൂടുതല്‍ അപേക്ഷകര്‍ ഉണ്ടായതിനാല്‍ രണ്ട് മാസത്തേക്ക് കൂടി പൊതുമാപ്പ് നീട്ടുകയായിരുന്നു. പൊതുമാപ്പ് കാലയളവിൽ രാജ്യം വിടുന്നവർക്ക് പുതിയ വിസയിൽ ഏതുസമയത്തും യുഎഇയിലേക്ക് തിരിച്ചുവരാൻ അനുമതിയുണ്ട്. അവസാനദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നേരത്തേ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്. എക്സിറ്റ് പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ 14 ദിവസത്തെ സാവകാശമാണ് നൽകിയിരുന്നതെങ്കില്‍ 31ന് പൊതുമാപ്പ് അവസാനിക്കുന്നതിനാൽ അതിന് മുൻപുതന്നെ രാജ്യം വിടണമെന്നാണ് നിർദേശം. ക്രിസ്മസ്, പുതുവർഷ ഉത്സവകാലവും ശൈത്യകാല അവധിയുമായതിനാൽ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിൽ തിരക്കും നിരക്കും കൂടുതലാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group