Advertisment

പോലീസ് വേഷത്തിലെത്തി രണ്ടുപേരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; പ്രതികള്‍ക്ക് തടവുശിക്ഷയും പിഴയും ഉള്‍പ്പെടെ…

Advertisment

അബുദാബി: പോലീസ് വേഷത്തിലെത്തി രണ്ടുപേരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച പ്രതികള്‍ക്ക് തടവുശിക്ഷയും പിഴയും. രണ്ട് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ നാല് പാകിസ്ഥാനികള്‍ക്കാണ് ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷം തടവുശിക്ഷയും ഒരു മില്യണ്‍ ദിര്‍ഹം പിഴയുമാണ് ശിക്ഷ. അൽ റഫാ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഈ വർഷം മാർച്ച് 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാർച്ച് 29 ന് രാവിലെ, ഇന്ത്യക്കാരായ യുവാക്കളെ ദുബായിലെ ഗോൾഡ് സൂക്കിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പാകിസ്ഥാനികള്‍ തട്ടിക്കൊണ്ടുപോയത്. ഇതിനായി ലൊക്കേഷന്‍ കാര്‍ ഡ്രൈവര്‍ പ്രതികള്‍ക്ക് നല്‍കിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
കറുത്ത കിയ വാഹനത്തിലാണ് സംഘം ഇവരെ പിന്തുടര്‍ന്നത്. പ്രതികൾ ഇരകളെ അൽ മൻഖൂലിന് സമീപം തടഞ്ഞു. അവിടെ രണ്ട് പോലീസ് ഓഫീസർമാരായി നില്‍ക്കുകയായിരുന്നവര്‍ ഇരകളെ പ്രത്യേക വാഹനങ്ങളിൽ കയറ്റി അൽ നഹ്ദയിലേക്ക് കൊണ്ടുപോയി. ഇരകളിൽ നിന്ന് ഒരു മില്യൺ ദിർഹവും രണ്ട് മൊബൈൽ ഫോണുകളും രണ്ട് വാലറ്റുകളും സംഘം മോഷ്ടിച്ചു. ഇരകൾ ഉടൻ തന്നെ സംഭവം അധികൃതരെ അറിയിക്കുകയും അന്വേഷണത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അഞ്ചാം പ്രതിയും പാകിസ്ഥാനിയുമായ ഒരാളെ സംഘവുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ടെങ്കിലും അന്വേഷണത്തിലും വിചാരണയിലും തനിക്ക് പങ്കില്ലെന്നായിരുന്നു പറഞ്ഞത്. വിചാരണ വേളയിൽ, പ്രാഥമിക പ്രതികളുടെ കുറ്റസമ്മതം, സാക്ഷി മൊഴികൾ, പോലീസ് അന്വേഷണങ്ങൾ എന്നിവയെ കോടതി ആശ്രയിച്ചിരുന്നു. ഇരകളുടെ പണവും നീക്കങ്ങളും സംബന്ധിച്ച വിവരങ്ങൾ ഡ്രൈവർ സംഘത്തിന് കൈമാറിയതായി കണ്ടെത്തി. പ്രതികളിലൊരാൾ ഓപ്പറേഷൻ്റെ സൂത്രധാരനാണെന്ന് തിരിച്ചറിഞ്ഞു. മറ്റ് രണ്ട് പേർ പോലീസ് ഉദ്യോഗസ്ഥരുടെ ആൾമാറാട്ടത്തിലും കവർച്ച നടത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു. എന്നാൽ, അഞ്ചാം പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. ദുബായ് കോടതി പുറപ്പെടുവിച്ച ജയിൽ ശിക്ഷയ്ക്ക് ശേഷം പ്രതികളെ നാടുകടത്തും.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group