
UAE Basic Good Price: തോന്നിയത് പോലെ വില കൂട്ടാനാകില്ല; ഒന്‍പത് ഭക്ഷ്യസാധനങ്ങളുടെ വില നിര്‍ണയത്തില്‍ യുഎഇയുടെ പുതിയ നയം
UAE Basic Good Price അബുദാബി: രാജ്യത്തെ ഒന്‍പത് ഭക്ഷ്യസാധനങ്ങളുടെ വില നിര്‍ണയത്തില്‍ പുതിയ നയമിറക്കി യുഎഇ. അടുത്തവർഷം മുതൽ ഒന്‍പത് അടിസ്ഥാനസാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ചില്ലറ വ്യാപാരികള്‍ക്ക് അനുവാദമില്ലെന്ന് പുതിയ നയം അനുശാസിക്കുന്നു. സാധനങ്ങളുടെ തുടർച്ചയായ രണ്ട് വില വർധനയ്‌ക്കിടയിലുള്ള ഏറ്റവും കുറഞ്ഞ കാലയളവ് ആറ് മാസമാണെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. മുൻകൂർ അനുമതിയില്ലാതെ രാജ്യത്തെ ചില്ലറ വ്യാപാരികൾക്ക് ഒന്‍പത് അടിസ്ഥാന ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A പാചക എണ്ണ, മുട്ട, പാലുത്പ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവ ഉൾപ്പെടുന്നു. പുതിയ മാറ്റങ്ങൾ 2025 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരും. അടിസ്ഥാന ഉപഭോക്തൃ ഉത്പന്നങ്ങൾക്കും നിയന്ത്രണ തീരുമാനങ്ങൾക്കുമുള്ള പുതിയ വിലനിർണ്ണയനയത്തിൻ്റെ ഭാഗമാണിത്. ഇത് മൂന്ന് പുതിയ മന്ത്രിസഭാ ഉത്തരവുകൾക്ക് കീഴില്‍ വരുന്നു. അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വില നിരീക്ഷിക്കാൻ വിലനിർണ്ണയ നയം നേരത്തെ കൊണ്ടുവന്നിരുന്നു. പുതിയ മന്ത്രാലയ ഉത്തരവുകൾ അനുസരിച്ച്, പ്രാദേശിക അധികാരികൾ, അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വിതരണക്കാർ, ചില്ലറ വ്യാപാരികൾ, ഡിജിറ്റൽ വ്യാപാരികൾ, യുഎഇയുടെ ഉപഭോക്താക്കൾ എന്നിവർക്കൊപ്പം സാമ്പത്തിക മന്ത്രാലയവും പുതിയ നയം നടപ്പാക്കേണ്ടതുണ്ട്. എല്ലാ കക്ഷികളും തീരുമാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിന് മേൽനോട്ടാധികാരം നൽകിയിട്ടുണ്ട്. പുതിയ നയം അനുസരിച്ച്, സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിന് റീട്ടെയിൽ സ്റ്റോറുകൾ യൂണിറ്റ് വില പ്രദർശിപ്പിക്കേണ്ടതുണ്ട്.
Comments (0)