Posted By ashwathi Posted On

സ്പായുടെ മറവിൽ അനാശാസ്യം; 8 സ്ത്രീകളും 4 പുരുഷന്മാരും സംസ്ഥാനത്ത് പിടിയിലായി

സ്പായുടെ മറവിൽ അനാശാസ്യം നടത്തിയതിന് 12 അംഗ സംഘത്തെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കലാഭവൻ റോഡിലുള്ള സ്പായിൽ നിന്നുമാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ സംഘത്തെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഈ സംഘം പിടിയിലായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
‘മോക്ഷ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്പായുടെ മറവിൽ ലൈംഗിക വ്യാപാരമാണ് നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഓൺലൈനിലൂടെയായിരുന്നു സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. ഇതിന്റെ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച ശേഷമാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീൺ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *