
തീരാനോവ്! യുവ മലയാളി എഞ്ചിനീയർ ഗൾഫിൽ മരിച്ചു; യുഎഇയിൽ സ്വപ്ന ജോലിക്കുള്ള ഓഫർ ലെറ്റർ ലഭിച്ചതിന് പിന്നാലെ…
യുവ മലയാളി എഞ്ചിനീയർ ദോഹയിൽ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി റഈസ് നജീബ് (21) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. യുകെയിൽ നിന്നും എഞ്ചിനീയറിങ്ങിൽ ബിരുദം നേടി ദോഹയിൽ തിരിച്ചെത്തിയ റഈസിന് യുഎഇയിലെ ഒരു കമ്പനിയിൽ ജോലിക്കായി രാവിലെ ഓഫർ ലെറ്റർ ലഭിച്ചതിന് പിന്നാലെയാണ് സംഭവം. ഖത്തർ ഇസ്ലാമിക് ഇൻഷുറൻസ് കമ്പനിയിൽ ജോലിചെയ്യുന്ന നജീബ് ഹനീഫയുടെയും ഖത്തർ എനർജിയിൽ ജോലി ചെയ്യുന്ന ഷഹീന നജീബിന്റെയും മകനാണ് റഈസ്. സഹോദരൻ ഫായിസ് നജീബ്. സഹോദരി റൗദാ നജീബ്. എല്ലാവരും കുടുംബസമേതം ഖത്തറിലാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ റിപ്രാടിയേഷൻ വിങ്ങ് അറിയിച്ചു. റഈസ് നജീബിൻ്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ ഖത്തർ അനുശോചനം രേഖപ്പെടുത്തി.
Comments (0)