
ഗൾഫിൽ മത്തിയുടെ ‘വമ്പൻ ചാകര’, വൻ വിലക്കുറവും; കേരളത്തിലേക്കും ‘ഒഴുകും’
ഗൾഫിൽ ഇപ്പോൾ ‘മത്തി’യാണ് താരം. ഇനി കുറഞ്ഞ വിലയിൽ മത്തി വാങ്ങാം. സീസൺ ആരംഭിച്ചതോടെ വിപണിയിലെ മത്തി ക്ഷാമവും അവസാനിച്ചു. ഗൾഫ് രാജ്യങ്ങളിൽ മത്തി വില കഴിഞ്ഞ മാസങ്ങൾ വൻ തോതിൽ ഉയർന്നിരുന്നു. എന്നാൽ ലഭ്യത കൂടിയതോടെ വിലയും ഗണ്യമായി കുറയും. ഏപ്രിൽ വരെയാണ് ദോഫാർ തീരത്ത് മത്തിയുടെ സീസൺ. പടിഞ്ഞാറ് റയ്സൂത്തിനും കിഴക്ക് മിർമാത്തിനും ഇടയിലാണ് ഇക്കാലയളവിൽ മത്തിയുടെ കൂറ്റൻ ചാകര കാണാൻ കഴിയുക. ഒമാൻ മത്തിക്ക് ഒമാനിൽ മാത്രമല്ല കേരളത്തിലും ഇഷ്ടക്കാർ ഏറെയാണ്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A മത്തി സീസൺ തുടങ്ങിയതോടെ വരും നാളിൽ കേരളത്തിലേക്കും കൂടുതൽ ഒമാൻ മത്തിയെത്തും. മത്തി വറുത്തും പൊരിച്ചും കറി വെച്ചും ഇഷ്ടം പോലെ കഴിക്കാം. വിവിധ ഘട്ടങ്ങളിലൂടെയാണ് മീൻപിടിത്തം എന്നതിനാൽ മത്തി സീസണിൽ നല്ല തോതിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. മീൻപിടിത്തം മുതൽ വിപണനം വരെയുളള പ്രക്രിയകളിൽ യുവാക്കൾക്ക് തൊഴിൽ ലഭ്യതയും ഉറപ്പാക്കിയാണ് സീസൺ സജീവമാകുന്നത്. മത്തിക്കൂട്ടത്തെ വലയിലാക്കുന്നതു മുതൽ വിൽപന വരെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ ഒരാളുണ്ടാകും. മീൻപിടിത്ത ബോട്ടിൽ 20 മുതൽ 30 പേർ വരെയുണ്ടാകും.
Comments (0)