
പ്രവാസികൾക്ക് മികച്ച തൊഴിലവസരവുമായി യുഎഇ; അറിയാം രാജ്യം നൽകുന്ന വമ്പൻ ആനുകൂല്യങ്ങൾ
യുഎഇയിൽ ഒരു ജോലി ലഭിക്കുക എന്നത് മിക്കവരുടേയും സ്വപ്നമാണ്. എന്നാൽ യുഎഇയിൽ ജോലിക്ക് വേണ്ടി ശ്രമിക്കുമ്പോൾ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം. രാജ്യത്തെ തൊഴിൽ മേഖലയെ മെയിൻ ലാൻഡ് എന്നും, ഫ്രീസോൺ എന്നും രണ്ടായി തിരിക്കാം. മെയിൻലാൻഡിൽ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഫ്രീസോണുകളിൽ അതത് ഫ്രീസോൺ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. തൊഴിൽ നിയമവും കോടതിയുമെല്ലാം ഒന്നാണെങ്കിലും പ്രവർത്തന രീതികളിൽ വ്യത്യാസമുണ്ട്. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, അബുദാബി ഗ്ലോബൽ മാർക്കറ്റ് എന്നീ ഫ്രീസോണുകളിൽ പ്രത്യേക തൊഴിൽ നിയമവും കോടതിയുമാണ്. അവിടെ കൈകാര്യം ചെയ്യുന്ന ഭാഷ ഇംഗ്ലിഷ് ആണ്.
∙ ജോലി വാഗ്ദാനം ലഭിച്ചാൽ
യുഎഇ തൊഴിൽ നിയമം പറയുന്ന ശമ്പളവും ആനുകൂല്യങ്ങളും ഓഫർ ലെറ്ററിൽ ഉൾപ്പെടുത്തണം, ഇല്ലെങ്കിൽ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കില്ല. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഒരുപോലെ സൗകര്യപ്രദമാകുന്ന വിധത്തിലാണ് യുഎഇയിൽ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A മാനവ വിഭവശേഷി സ്വദേശി വൽക്കരണമന്ത്രാലയത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ ഓഫർ ലെറ്ററും തൊഴിൽ കരാറുമെല്ലാം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമെ നിയമപരമായി പ്രാബല്യത്തിൽ വരികയുളളൂ എന്ന കാര്യം മനസ്സിലാക്കണം.
∙ തൊഴിൽ കരാർ പ്രധാനം
എങ്ങനെയുള്ള ജോലിയാണെന്ന് മനസ്സിലാക്കുന്നതിന് തൊഴിൽ കരാർ വായിക്കണം. മാത്രമല്ല, തൊഴിലുടമയും തൊഴിലാളിയും തമ്മിലുളള പരസ്പര ബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ് ഓരോ തൊഴിൽ കരാറുകളും. മുഴുവൻ സമയ ജോലിയാണെങ്കിലും പാർട് ടൈം- വിദൂര ജോലിയാണെങ്കിലും തൊഴിൽ കരാറുകൾ നിർണായകമാണ്. തൊഴിലാളിയും തൊഴിലുടമയും തമ്മിൽ പരസ്പരധാരണയോടെ തൊഴിൽ കരാർ ഒപ്പിട്ടുകഴിഞ്ഞാൽ, പിന്നീട് കരാറിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ ജീവനക്കാരന്റെ സമ്മതം ആവശ്യമാണ്.
∙ ജോലിയുടെ സ്വഭാവം, വേതനം, ആനുകൂല്യങ്ങൾ
ഓഫർ ലെറ്റർ നൽകി കഴിഞ്ഞാൽ തൊഴിൽ കരാറിലെ നിബന്ധനകൾ മനസ്സിലാക്കിയിരിക്കണം. നിബന്ധനകൾ എല്ലാം തൊഴിലാളിക്ക് ബോധ്യപ്പെട്ടുവെന്ന് തൊഴിലുടമയും ഉറപ്പാക്കണം. തൊഴിൽ കരാറിലെ ഏതെങ്കിലും ഭാഗങ്ങൾ തൊഴിലാളിയുടെ അറിവോടെ അല്ലെങ്കിൽ, മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന് തെറ്റായ വിവരങ്ങൾ നൽകിയതിന് തൊഴിലുടമയ്ക്ക് 20,000 ദിർഹം വരെ പിഴ ചുമത്താം.
∙ ജോലി സമയം
യുഎഇ തൊഴിൽ നിയമത്തിന് അനുസൃതമായാണ് ജോലി സമയം എന്നുളളത് ഉറപ്പിക്കണം. സ്വകാര്യ മേഖലയിലെ സാധാരണ ജോലി സമയം പ്രതിദിനം എട്ട് മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂറാണ്. ജോലിയുടെ സ്വഭാവം അനുസരിച്ച് വ്യത്യാസം വരാം. തൊഴിൽ കരാറിൽ അംഗീകരിച്ച മണിക്കൂറുകൾ മാത്രമെ നിയമപ്രകാരം ജോലി ചെയ്യേണ്ടതായിട്ടുളളൂ. തൊഴിലാളിയുടെ അഭ്യർഥന പ്രകാരം വിദൂരമായി ജോലി ചെയ്യാൻ അനുവദിച്ചാൽ തൊഴിലുടമ നിർദ്ദിഷ്ട പ്രവൃത്തി സമയം നിശ്ചയിക്കണം. ജോലി സമയങ്ങൾക്കിടയിൽ ആവശ്യമെങ്കിൽ ഒരുമണിക്കൂറിൽ കുറയാത്ത ഇടവേള നൽകാം. ഒരു ജീവനക്കാരന് ഒരു ദിവസം ഇടവേളയില്ലാതെ തുടർച്ചയായി അഞ്ച് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ലെന്നും നിയമത്തിൽ പറയുന്നുണ്ട്.
∙ അവധികൾ, ജോലി മതിയാക്കിയാൽ
വാർഷിക അവധി, അസുഖ അവധി, പ്രസവ അവധി, പൊതു അവധി തുടങ്ങി വിവിധ അവധി ദിവസങ്ങൾക്കുളള വ്യവസ്ഥകളും മനസ്സിലാക്കിയിരിക്കണം. ജീവനക്കാർക്ക് പൂർണ്ണ ശമ്പളത്തോടെയുള്ള വാർഷിക അവധിക്ക് അർഹതയുണ്ട്. വർഷത്തിൽ 30 ദിവസത്തെ അവധിയെടുക്കാം. ജോലി അവസാനിപ്പിക്കുമ്പോൾ അവധികൾ ബാക്കിയുണ്ടെങ്കിൽ അടിസ്ഥാനശമ്പളത്തിൽ നിന്ന് അവധിവേതനം കണക്കാക്കാം. ജോലി അവസാനിപ്പിക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും ജോലി ആരംഭിക്കുമ്പോൾ തന്നെ മനസ്സിലാക്കിയിരിക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A അതുപോലെ തന്നെ പ്രധാനമാണ് ഇടയ്ക്ക് വച്ച് ജോലി അവസാനിപ്പിക്കുമ്പോൾ ഉളള വ്യവസ്ഥകളും. സാധാരണയായി ജോലി അവസാനിപ്പിക്കുന്നതിന് 30 ദിവസം മുതൽ 90 ദിവസം മുൻപ് വരെയുളള കാലയളവിൽ രാജിവയ്ക്കുകയാണെന്ന് തൊഴിലുടമയെ അറിയിക്കണം.
∙ പ്രൊബേഷൻ
സാധാരണയായി ആറ് മാസമാണ് പ്രൊബേഷൻ സമയം. സാധുവായ കാരണങ്ങളുണ്ടെങ്കിൽ ഈ സമയത്തിനിടയിൽ അനുകൂലമല്ലെന്ന് തോന്നിയാൽ രാജിവയ്ക്കുകയോ ജോലിയ്ക്ക് അനുയോജ്യനല്ലെന്ന് കണ്ടാൽ തൊഴിലാളിയെ പിരിച്ചും വിടാം. തീരുമാനം തൊഴിലാളിയുടേതാണെങ്കിലും തൊഴിലുടമയുടേതാണെങ്കിലും 14 ദിവസത്തെ മുൻകൂർ നോട്ടിസ് നൽകണം. സാധാരണ രീതിയിൽ ഇംഗ്ലിഷിലും അറബിയിലുമാണ് ഓഫർ ലെറ്ററുകളും തൊഴിൽ കരാറുകളും നൽകുന്നത്. എന്നാൽ 2016 മുതൽ ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, മലയാളം, നേപ്പാളീസ്, സിംഹഴ, തമിഴ്, ഉറുദു എന്നീ ഭാഷകളിൽ നിന്ന് ഒരു ഭാഷ കൂടി മൂന്നാം ഭാഷയായി ഉൾപ്പെടുത്തുന്നുണ്ട്.
Comments (0)