
Actress Sexual Assault Complaint: നടിയുടെ ലൈംഗികപീഡനപരാതി; പ്രമുഖ നടന്മാര്ക്കെതിരെ കേസ് ഉള്‍പ്പെടെ…
Actress Sexual Assault Complaint കൊച്ചി: പ്രമുഖ സീരിയല്‍ നടിയുടെ ലൈംഗികപീഡനപരാതിയില്‍ നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്. ലൈംഗികഅതിക്രമ കേസാണ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചിയിലെ സീരിയൽ ചിത്രീകരണത്തിനിടെ അതിക്രമം കാട്ടിയെന്നാണ് നടന്മാര്ക്കെതിരെയുള്ള പരാതി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A എറണാകുളം ഇൻഫോപാർക്ക് പോലീസാണ് കേസെടുത്തത്. ഒരാൾ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ തൃക്കാക്കര പോലീസിന് കൈമാറിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കും. അടുത്തിടെ നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം.
Comments (0)