
Child Killed in Washing Machine: കൊടുംക്രൂരത; വാഷിങ് മെഷീനില്‍ പിടഞ്ഞ് പിഞ്ചുകുഞ്ഞ്; ഗള്‍ഫിലെ ക്രൂരകൊലപാതകത്തിന് പിന്നില്‍…
Child Killed in Washing Machine കുവൈത്ത് സിറ്റി: പിഞ്ചുകുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി. കുവൈത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിൽ വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍സ് സ്വദേശിനി അറസ്റ്റിലായി. ഒന്നരവയസുള്ള പിഞ്ചുകുഞ്ഞിനെയാണ് ക്രൂരകൊലപാതകത്തിന് ഇരയാക്കിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഇന്നലെ (ഡിസംബര്‍ 26) മുബാറഖ് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ സ്വദേശി വീട്ടിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. കുഞ്ഞിന്‍റെ നിലവിളികേട്ട് മാതാപിതാക്കള്‍ ഓടി എത്തുമ്പോള്‍ വാഷിങ് മെഷീനുള്ളിൽ കിടന്ന് കുഞ്ഞ് പിടയുന്നതാണ് കണ്ടത്. ഉടൻ തന്നെ സമീപത്തെ ജാബിർ ആശുപത്രിയിലേക്ക് കൊണ്ടുപോയി അടിയന്തര ശുശ്രൂഷ നൽകി. എങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. രക്ഷിതാക്കൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ ജോലിക്കാരിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തിവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)