
Dubai New Year Holiday: ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള പുതുവത്സര അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഈ എമിറേറ്റ്
Dubai New Year Holiday അബുദാബി: പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയുള്ള പുതുവത്സരഅവധി പ്രഖ്യാപിച്ച് ദുബായ്. ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2025 ജനുവരി 1 ന് പൊതുമേഖലാ ജീവനക്കാർക്ക് പുതുവത്സര അവധിയായിരിക്കുമെന്ന് ദുബായ് പ്രഖ്യാപിച്ചു. സാധാരണ പ്രവൃത്തി സമയം ജനുവരി 2 വ്യാഴാഴ്ച പുനരാരംഭിക്കും. ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലി ചെയ്യുന്ന ജീവനക്കാര്‍, പൊതുജനങ്ങളെ സേവിക്കുന്നതോ പൊതു സേവന സൗകര്യങ്ങൾ കൈകാര്യം ചെയ്യുന്നതോ ആയ ജോലികളുമായി ബന്ധപ്പെട്ട വിഭാഗങ്ങള്‍, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയെ അവധിയില്‍നിന്ന് ഒഴിവാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A നേരത്തെ, ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സും 2025 ജനുവരി 1 ന് രാജ്യത്തെ സർക്കാർ ജീവനക്കാർക്കും സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും പൊതു അവധിയായിരിക്കുമെന്ന് സ്ഥിരീകരിച്ചു. വരുന്ന വർഷത്തിൽ രാജ്യത്തെ ആദ്യത്തെ പൊതു അവധിയായിരിക്കും ഇത്. 2025ൽ താമസക്കാർക്ക് പൊതു അവധി ദിവസങ്ങളായി 13 ദിവസം വരെ അവധി ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയമനുസരിച്ച്, ഇസ്ലാമിക ഉത്സവമായ ഈദ് അൽ ഫിത്തർ പ്രമാണിക്കുന്ന അവധി അടുത്ത വർഷം അല്പം വ്യത്യസ്തമായിരിക്കും. അജ്മാനും ഷാർജയും 2025 ജനുവരി 1 ന് സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു.
Comments (0)