UAE Weather on New Year ദുബായ്: യുഎഇയില്‍ ഇപ്രാവശ്യക്കെ ക്രിസ്മസ് മഴയില്‍ നനഞ്ഞതിനാല്‍ പുതുവത്സരാഘോഷം കുളമാകുമോയെന്ന ആശങ്കയിലാണ് രാജ്യത്തെ നിവാസികള്‍. എന്നാല്‍, ആശ്വസിച്ചോളൂ, പുതുവത്സരാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ അന്നേ ദിവസം മഴ പെയ്യില്ല. ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച്, പുതുവത്സരരാവിലും പകലിലും മികച്ച കാലാവസ്ഥ ആയിരിക്കും. പുതുവത്സര ദിനമായ ബുധനാഴ്ച രാവിലെ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ദുബായിൽ പകൽ സമയത്ത് 24 ഡിഗ്രിയും രാത്രിയിൽ 20 ഡിഗ്രിയും താപനിലയാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിൽ പകൽ 25 ഡിഗ്രി വരെയും രാത്രിയിൽ 19 ഡിഗ്രി വരെയും താപനില പ്രതീക്ഷിക്കുന്നു. അമിത ചൂടോ കടുത്ത തണുപ്പോ മഴയോ ഇല്ലാത്തതിനാല്‍ വിനോദപ്രവര്ത്തനങ്ങള്ക്കായി രാജ്യത്തെ വിവിധയിടങ്ങളില്‍ എത്തിച്ചേരുന്നവര്‍ക്ക് സുഖകരമായ അന്തരീക്ഷമായിരിക്കും ഉണ്ടാകുക. കരിമരുന്ന് പ്രയോഗം അടക്കമുള്ളവ ആസ്വദിക്കാനും തെളിഞ്ഞ കാലാവസ്ഥ സൗകര്യപ്രദമാകും. അതിനാല്‍, ആകാശവിസ്മയങ്ങള്‍ കാണാനായി നിരവധി പേരെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Home
dubai
UAE Weather on New Year: യുഎഇയിലെ പുതുവത്സരാഘോഷം മഴയില്‍ നനയുമോ? കാലാവസ്ഥാ പ്രവചനം അറിയാം